കേരള ബ് ളാസ്‌റ്റേഴ്‌സിന് പുതിയ പരിശീലകന്‍; മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം സ്റ്റീവ് കോപ്പല്‍

കൊച്ചി: മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവും പ്രീമിയര്‍ ലീഗ് ടീമായ ക്രിസ്റ്റല്‍ പാലസ്, റീഡിംഗ് കഌുകളുടെ പരിശീലകനുമായിരുന്ന സ്റ്റീവ് കോപ്പല്‍ കേരള ബഌസ്‌റ്റേഴ്‌സ് പരിശീലകനാവും. ഐഎസിഎല്ലിന്റെ മൂന്നാം സീസണില്‍ ടീമിനെ ഒരുക്കാനായി ഈയാഴ്ച കോപ്പല്‍ കൊച്ചയില്‍ എത്തുമെന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് വ്യക്തമാക്കിയിരിക്കുന്നത്. ബഌസേ്റ്റഴ്‌സിന്റെ നാലാമത്തെ ഇംഗഌഷ് പരിശീലകനാണ് കോപ്പല്‍.

മാഞ്ചസ്റ്റര്‍ സിറ്റി, ബ്രിസ്‌റ്റോള്‍ സിറ്റി, ബ്രൈറ്റണ്‍ കഌുകളെ പരിശീലിപ്പിച്ചിട്ടുള്ളയാളാണ് കോപ്പല്‍. 2013 ല്‍ 18 മാസം ക്രൗളി ടൗണിന്റെ ഫുട്‌ബോള്‍ ഡയറക്ടറായുള്ള വേഷമാണ് അവസാനമായി കോപ്പല്‍ നിര്‍വ്വഹിച്ചത്. ആദ്യ പരിശീലകന്‍ ഡേവിഡ് ജെയിംസിനൊപ്പം ഫൈനല്‍ കളിച്ച ടീം അടുത്ത സീസണില്‍ മുന്‍ ഇംഗഌ് അണ്ടര്‍ 21 ടീം പരിശീലകനായിരുന്ന പീറ്റര്‍ ടെയ്‌ലര്‍ക്കു കീഴില്‍ വന്‍ പരാജയമായിരുന്നു. പാടെ തകര്‍ന്ന ടീമിനെ പകുതി വഴിയില്‍ വിട്ടുപോയ പീറ്റര്‍ ടെയ്‌ലറിന് പകരം പിന്നീട് പരിശീലിപ്പിച്ചത് ടെറി ഫെലാന്‍ ആയിരുന്നു. ആദ്യ സീസണിലെ പരിശീലകനായ മുന്‍ ഇംഗഌഷ് ഗോള്‍കീപ്പര്‍ ഡേവിഡ് ജെയിംസിന് വേണ്ടി ബഌസ്‌റ്റേഴ്‌സ് ശ്രമിച്ചിരുന്നു. അതിന് പിന്നാലെയാണ് കോപ്പലിനെ പരിശീലകനയുള്ള പ്രഖ്യാപനവും വന്നിട്ടുള്ളത്.

© 2022 Live Kerala News. All Rights Reserved.