ഹോളിവുഡ് താരം അന്റണന്‍ യെല്‍ചിന്‍ വാഹനാപകടത്തില്‍ മരിച്ചു; ‘ആല്‍ഫാ ഡോഗ്’ എന്ന ചിത്രത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചു

ലൊസാഞ്ചല്‍സ്: സ്റ്റാര്‍ ട്രക്ക് സിനിമാ പരമ്പരയിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് താരം അന്റണന്‍ യെല്‍ചിന്‍ (27) വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ലൊസാഞ്ചല്‍സിലാണ് സംഭവം. 2006ല്‍ പുറത്തിറങ്ങിയ ആല്‍ഫാ ഡോഗ് എന്ന ചിത്രത്തിലൂടെയാണ് അന്റണന്‍ ഹോളിവുഡില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നത്.സ്റ്റാര്‍ ട്രക്ക് പരമ്പരയിലെ പുതിയ ചിത്രം സ്റ്റാര്‍ ട്രക്ക് ബിയോണ്ട് അടുത്തമാസം പുറത്തിറങ്ങാനിരിക്കെയാണ് യെല്‍ചിന്നിന്റെ മരണം. സ്റ്റുഡിയോ സിറ്റിയിലെ വീടിന്റെ കയറ്റത്തില്‍ പാര്‍ക്ക് ചെയ്ത കാര്‍ പിന്നോട്ടുവന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയില്‍ കാറിനും മതിലിനും ഇടയില്‍പ്പെട്ടാണ് യെല്‍ചിന്‍ മരിച്ചത്. 1989ല്‍ റഷ്യയില്‍ ജനിച്ച യെല്‍ചിന്‍ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയതാണ്.

© 2022 Live Kerala News. All Rights Reserved.