നരേന്ദ്ര മോഡിക്ക് എല്ലാമറിയാം; രഘുറാം രാജനെപോലെയുള്ള ഒരു പരിചയ സമ്പന്നനെ അദ്ദേഹത്തിന് ആവശ്യമില്ല ; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്

ന്യൂഡല്‍ഹി: കാലാവധി പൂര്‍ത്തിയായ ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണറായി തുടരാനുണ്ടാകില്ലെന്ന രഘുറാം രാജന്റെ പ്രതികരണത്തിന് പിന്നാലെ നരേന്ദ്ര മോഡിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ‘പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എല്ലാമറിയാം. രഘുറാം രാജനെപോലെയുള്ള ഒരു പരിചയ സമ്പന്നനെ അദ്ദേഹത്തിന് ആവശ്യമില്ല’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരാതെ നോക്കിയ രഘുറാം രാജന് നന്ദി പറഞ്ഞും രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. രഘുറാമിനെ പോലുള്ളവരാണ് രാജ്യത്തിന്റെ യശ്ശസ് ഉയര്‍ത്തുന്നതെന്നും രാഹുല്‍ പറഞ്ഞു. രഘുറാം രാജന്റെ തീരുമാനത്തിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ സമീപനമാണെന്നാണ് പൊതുവിലയിരുത്തല്‍. കാലാവധി കഴിയുന്ന സെപ്തംബര്‍ നാലിന് താന്‍ അക്കാദമിക് രംഗത്തെക്ക് മടങ്ങുമെന്ന് രഘുറാം രാജന്‍ പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.