അയാള്‍ ജയിലില്‍ തന്നെ കിടക്കട്ടെ; വീട്ടിലും സ്ഥിരം മദ്യപാനിയാണ്; അമീറുലിനെ കുറിച്ച് 9 മാസമായി യാതൊരു വിവരവുമില്ലെന്നും ഭാര്യ കാഞ്ചന

കൊച്ചി:  തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ ജയിലില്‍ തന്നെ കിടക്കട്ടെയെന്ന് ജിഷ വധക്കേസിലെ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന്റെ ഭാര്യ കാഞ്ചന. കേരളത്തില്‍ ഇത്തരമൊരു കൊലപാതകം നടന്നിട്ടുണ്ടെന്നും അതില്‍ അമീറുല്‍ പ്രതിയാണെന്നുമുള്ള വിവരം അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് ടി.വിയില്‍ നിന്നും അറിഞ്ഞെന്നും ഒരു സുഹൃത്ത് വിളിച്ചെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ ജയിലില്‍ തന്നെ കിടക്കട്ടെയെന്നും ഭാര്യ പറഞ്ഞു.  വീട്ടിലും സ്ഥിരം മദ്യപാനിയാണ് അമീറുല്‍. മദ്യപിച്ച് തന്നെ സ്ഥിരം മര്‍ദ്ദിക്കാറുണ്ട്. വീട്ടുചെലവിന് പോലും പണം തരാറില്ല. തനിക്ക് മൂന്ന് മക്കളുണ്ട്. ആദ്യ ഭര്‍ത്താവില്‍ രണ്ട് കുട്ടികളുണ്ട്. അമീറുലുമായുള്ള ബന്ധത്തില്‍ 4 വയസുള്ള ഒരു മകളുണ്ട്. പുല്ലുവെട്ടിയും പശുക്കളെ മേച്ചുമാണ് താന്‍ മക്കളെ പോറ്റുന്നതെന്നും കാഞ്ചന പറയുന്നു. അമീറുലുമായി കഴിഞ്ഞ 9 മാസമായി യാതൊരു വിവരവുമില്ല . ഫോണ്‍ വിളിക്കാറില്ല. വീട്ടിലെത്തിയിട്ടുമില്ലെന്നും കാഞ്ചന പറയുന്നു.

© 2022 Live Kerala News. All Rights Reserved.