ദളിത് പെണ്‍കുട്ടികളെ അറസ്റ്റു ചെയ്ത് ജയലിലടച്ച സംഭവത്തില്‍ നിഷേധാത്മക നിലപാട്; ‘പോയി പൊലീസിനോട് ചോദിക്കണം, തനിക്കൊന്നും പറയാനില്ലെ’ന്ന് പിണറായി വിജയന്‍

കണ്ണൂര്‍: തലശ്ശേരിയില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ അറസ്റ്റു ചെയ്ത് ജയലിലടച്ച സംഭവത്തില്‍ രണ്ടു ദിവസം പിന്നിടുമ്പോഴും നിഷേധാത്മക നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദളിത് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതും അവര്‍ ജാമ്യത്തിലിറങ്ങിയതും അതിലൊരാള്‍ ഇന്നലെ രാത്രി ആത്മഹത്യാ ശ്രമം നടത്തിയതും ചോദിക്കവെയാണ് മാധ്യമ പ്രവര്‍ത്തകരോട് ‘പോയി പോലീസിനോട് ചോദിക്കണം, തനിക്കൊന്നും പറയാനില്ലെ’ന്നായിരുന്നു പിണറായിയുടെ മറുപടി. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയായിരിക്കേയാണ് അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള മറുപടി.

തലശ്ശേരി സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ കയറി പ്രവര്‍ത്തകരെ ആക്രമിച്ചുവെന്ന കേസിലാണ് ദളിത് സഹോദരിമാരായ കൂട്ടിമാക്കൂല്‍ കൂനിയില്‍ അഞ്ജന (25), അഖില (30) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തത്.

© 2022 Live Kerala News. All Rights Reserved.