പാകിസ്താനില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമ ‘കറാച്ചി 81’ ; പൃഥ്വിരാജ് നായകന്‍

കൊച്ചി: ‘കറാച്ചി 81’ പാകിസ്താനില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമയാണ്. ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത് പൃഥ്വിരാജ്. കെ.എസ് ബാവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിഗ് ബജറ്റ് ചിത്രമായ കറാച്ചി 81 വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈര്‍ ആണ് നിര്‍മ്മിക്കുന്നത്. മറ്റൊരു പ്രമുഖ ബാനര്‍ കൂടി നിര്‍മ്മാണ പങ്കാളിയാണ്. പാകിസ്താനില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതി നേടിയ കറാച്ചി 81ല്‍ ചാരവൃത്തിയാണ് പ്രമേയമാകുന്നത്. വരുന്ന സെപ്റ്റംബറില്‍ കറാച്ചി 81ന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം തുടങ്ങും.

© 2024 Live Kerala News. All Rights Reserved.