പ്രമുഖ ഓസ്‌ട്രേലിയന്‍ ചലച്ചിത്ര സംവിധായകന്‍ പോള്‍ കോക്‌സ് വിടവാങ്ങി; സ്വതന്ത്ര സിനിമയുടെ പിതാവാണ്

മെല്‍ബണ്‍: പ്രമുഖ ഓസ്‌ട്രേലിയന്‍ ചലച്ചിത്ര സംവിധായകന്‍ പോള്‍ കോക്‌സ് (76) അന്തരിച്ചു. ഓസ്‌ട്രേലിയയിലെ സ്വതന്ത്ര സിനിമയുടെ പിതാവായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്.  മാന്‍ ഓഫ് ഫല്‍വഴ്‌സ്, മൈ ഫസ്റ്റ് വൈഫ്, എ വുമണ്‍സ് ടെയ്ല്‍, ഇന്നസെന്‍സ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ചലചിത്ര രംഗത്ത് നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ പോള്‍ കോക്‌സ് തന്റേതുള്‍പ്പെടെയുള്ള ഏഴ് ചിത്രങ്ങളില്‍ അഭിനയിക്കുകയും ഇരുപതോളം ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 18 ചലച്ചിത്രങ്ങളും 7 ഡോക്യുമെന്ററികളും പതിനൊന്ന് ഹ്രസ്വചിത്രങ്ങളുമാണ് അദ്ദേഹം സംവിധാനം ചെയ്തത്. ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഭൂരിഭാഗവും ഓസ്‌ട്രേലിയക്ക് പുറത്തെ രാജ്യങ്ങളിലാണ് കൂടുതല്‍ സ്വീകര്യത കൈവരിച്ചത്.

അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു കോക്‌സ് ചിത്രങ്ങള്‍. ബെര്‍ലിന്‍, മോന്‍ട്രിയാല്‍ തുടങ്ങിയ പ്രശസ്തമായ പല ചലച്ചിത്രമേളകളിലും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. ഗോവയിലെയും തിരുവനന്തപുരത്തെയും അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പോള്‍ കോക്‌സിന്റെ ചിത്രങ്ങള്‍ സ്ഥിരം സാന്നിധ്യമായിരുന്നു. 2012ലെ കേരള ചലച്ചിത്ര മേളയില്‍ കോക്‌സ് ആയിരുന്നു ജൂറി ചെയര്‍മാന്‍.

© 2022 Live Kerala News. All Rights Reserved.