നരേന്ദ്ര മോദിയുടെ ചായ കുടിച്ചവരുണ്ടെങ്കില്‍ രണ്ടു ലക്ഷം രൂപ പ്രതിഫലം; മോദിക്കൊപ്പം ബിരുദ കോഴ്‌സിന് പഠിച്ച ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കും രണ്ടു ലക്ഷം രൂപ നല്‍കുമെന്ന് ദിഗ്‌വിജയ് സിങ്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ചായവില്‍പനക്കാരന്‍ ആയിരുന്ന കാലത്ത് അദ്ദേഹത്തില്‍നിന്നു ചായ വാങ്ങിക്കുടിച്ച ആരെങ്കിലും ഉണ്ടെങ്കില്‍ രണ്ടു ലക്ഷം രൂപ പ്രതിഫലം നല്‍കും. മോദിക്കൊപ്പം ബിരുദ കോഴ്‌സിനു പഠിച്ച ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കും രണ്ടു ലക്ഷം രൂപ നല്‍കുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്. ചായ് കി ചര്‍ച്ച എന്ന പേരില്‍ സംഘടിപ്പിച്ച കര്‍ഷക റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മോദി മുമ്പു പറഞ്ഞതു മെട്രിക്കുലേഷന്‍വരെയേ പഠിച്ചിട്ടുള്ളൂ എന്നാണ്. ഇപ്പോള്‍ അവകാശപ്പെടുന്നതു ബിരുദധാരി എന്നാണ്. ഒരാള്‍ക്കു വിദ്യാഭ്യാസം കുറവാണെന്നത് ഒരു പ്രശ്‌നമല്ല. കുട്ടിക്കാലംമുതല്‍ കളവു പറയാനാണു മോദിക്ക് ആര്‍എസ്എസ് പരിശീലനം നല്‍കിയതെന്നു ദിഗ്‌വിജയ് സിങ് പരിഹസിച്ചു.

© 2022 Live Kerala News. All Rights Reserved.