ജിഷ വധക്കേസിലെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിക്കും; അമിര്‍ ഉള്‍ ഇസ്ലാമിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കാന്‍ കോടതിയുടെ അനുമതി;പ്രതിക്ക് ജയിലില്‍ കനത്ത സുരക്ഷ

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് അപേക്ഷ സമര്‍പ്പിക്കും. പ്രതിയെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കാന്‍ പൊലീസ് കോടതിയുടെ അനുമതി. ഡിവൈഎസ്പി ഉണ്ണിരാജന്‍ നല്‍കിയ അപേക്ഷയില്‍ എറണാകുളം സിജെഎം കോടതിയാണ് പരേഡിന് അനുമതി നല്‍കിയത്. പരേഡ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ . കാക്കനാട് സബ്ജയിലില്‍ വച്ചായിരിക്കും തിരിച്ചറിയല്‍ പരേഡ് നടക്കുക. സാക്ഷികളെ സമന്‍സ് അയച്ച് വരുത്തേണ്ടതിനാല്‍ തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ച്ചയോ ആയിരിക്കും തിരിച്ചറിയല്‍ പരേഡ് നടക്കുക. ഇതിനുശേഷമാകും തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുക.

ജയിലില്‍ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് അമിറുളിനെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. സെല്ലില്‍ ഇയാള്‍ ഒറ്റയ്ക്കാണ്. 24 മണിക്കൂറും പ്രതി പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും. സെല്ലിന് പ്രത്യേക കാവലും സിസിടിവി നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

© 2022 Live Kerala News. All Rights Reserved.