എന്റെ മകളെ കൊല്ലിച്ചത് പി പി തങ്കച്ചന്റെ മകനാണ്; പെരുമ്പാവൂര്‍കാര്‍ക്കൊക്കെ ഇതറിയാം; ഇപ്പോള്‍ പിടിയിലായ പ്രതി നേരത്തെയേ പൊലീസ് കസ്റ്റഡിയിലുള്ളയാളാണ്; ജിഷയുടെ പിതാവ് പാപ്പു ഹൈക്കോടതിയെ സമീപിക്കുന്നു

കൊച്ചി; ജിഷ വധക്കേസില്‍ പൊലീസ് പറയുന്നകഥകളില്‍ വിശ്വാസമില്ലെന്ന് പിതാവ് പാപ്പു. തന്റെ മകളെ കൊല്ലിച്ചത് പി പി തങ്കച്ചന്റെ മകനാണ്. ഇക്കാര്യം പെരുമ്പാവൂരുള്ള എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും പാപ്പു ആരോപിച്ചു. ഇപ്പോള്‍ അറസ്റ്റിലായ അമിര്‍ ഉള്‍ ഇസ്ലാം നേരത്തെയേ പൊലീസ് കസ്റ്റഡിയിലുള്ളയാളാണ്. ഒരാള്‍ക്ക് ഒറ്റയ്ക്ക് ഇങ്ങനെയൊന്നും ചെയ്യാനാവില്ലെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.മകള്‍ മരിച്ചയുടന്‍ ഒരു പ്രമുഖ കോണ്‍ഗ്രസ് അംഗം ആശുപത്രിയില്‍ ഓടിയെത്തിയിരുന്നു. തന്റെ മകള്‍ പെന്‍കാമറയും തലയണയില്‍ കത്തിയും കരുതി കിടന്നത് ഈ അസംകാരനെ പേടിച്ചല്ല. പൊലീസിന്റെ അന്വേഷണത്തില്‍ യാതൊരു വിശ്വാസവുമില്ല. ഇരുമുന്നണികളും ഒത്തുകളിച്ച് കുറ്റക്കാരെ സംരക്ഷിക്കുകയാണ്. നീതിക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നും പാപ്പു പറഞ്ഞു.

ചിത്രം കടപ്പാട്: റിപ്പോര്‍ട്ടര്‍ ടിവി

© 2022 Live Kerala News. All Rights Reserved.