ഹിന്ദുക്കള്‍ ബംഗ്ലാദേശ് വിടണം; ഇല്ലെങ്കില്‍ കൂട്ടക്കുരുതി നടത്തും; ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി

ധാക്ക: ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ ഇന്ത്യയിലേക്കു മടങ്ങിപ്പോയില്ലെങ്കില്‍ കൂട്ടക്കുരുതി നടത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേര്‍ക്ക് തുടര്‍ച്ചയായി ആക്രമണങ്ങളുണ്ടായിരുന്നു. ഇതിനു പിന്നില്‍ ഐഎസാണെന്നു സൂചന ലഭിച്ചിരുന്നെങ്കിലും ഇത് ആദ്യമായാണ് ഐഎസ് പരസ്യ ഭീഷണിയുമായി രംഗത്തെത്തുന്നത്. ബംഗ്ലാദേശ് മുസ്‌ലിങ്ങള്‍ക്കുള്ളതാണെന്നും ഇന്ത്യയിലേക്കു മടങ്ങിപ്പോയില്ലെങ്കില്‍ ഈ മാസം 20നും 30നും ഇടയില്‍ കൊല്ലപ്പെടുമെന്നും ബംഗ്ലാദേശ് ജനങ്ങള്‍ക്കെഴുതിയ കത്തില്‍ ഐഎസ് ഭീഷണി മുഴക്കുന്നു. ബംഗ്ലാദേശില്‍ സജീവമല്ലാത്ത നിരവധി ഭീകരസംഘടനകളില്‍ നിന്ന് ഐഎസ് പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് ബംഗ്ലാദേശ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ജാമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള ഭീകരസംഘടകളില്‍ നിന്നാണ് ഐഎസ് റിക്രൂട്ട്്‌മെന്റ് നടത്തുന്നത്. ബംഗ്ലാദേശില്‍ പിടിമുറുക്കാനുള്ള നീക്കത്തിലാണ് ഐഎസ്.

© 2022 Live Kerala News. All Rights Reserved.