കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബ് എറിഞ്ഞു; നാടന്‍ ബോംബെറിഞ്ഞത് സിപിഎം ആണെന്ന് ബിജെപി

കണ്ണൂര്‍: കണ്ണൂര്‍ ചക്കരക്കല്ല് വട്ടപ്പൊയിലില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറുണ്ടായത് ഇന്നലെ അര്‍ധരാത്രിയാണ്. കൊല്ലംകണ്ടി പവിത്രന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് ബോംബേറ് ഉണ്ടായത്. പ്രഹരശേഷി കുറഞ്ഞ നാടന്‍ ബോംബാണ് എറിഞ്ഞതെന്നാണ് പൊലീസ് സംശയിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആര്‍എസ്എസ് നേതാക്കള്‍ ആരോപിച്ചു.

© 2022 Live Kerala News. All Rights Reserved.