കര്‍ണാടകയില്‍ മഴദൈവങ്ങളെ പ്രസാദിപ്പിക്കാനായി കൗമാരക്കാരനെ നഗ്‌നനാക്കി തെരുവിലൂടെ നടത്തിച്ചു; വീഡിയോ വൈറലാകുന്നു

ചിത്രദുര്‍ഗ: കര്‍ണാടകയിലെ വരള്‍ച്ചാബാധിത പ്രദേശത്ത് മഴ ലഭിക്കാന്‍ വേണ്ടി കൗമാരക്കാരനെ നഗ്‌നനാക്കി തെരുവിലൂടെ നടത്തിച്ചു. മഴദൈവങ്ങളെ പ്രസാദിപ്പിക്കാനായി കൗമാരക്കാരനെ തെരുവിലുടെ നടത്തിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചിത്രദുര്‍ഗയിലെ പണ്ടാരഹള്ളി ഗ്രാമത്തിലാണ് സംഭവം.

വിഗ്രഹത്തെ പൂജിച്ച ജലം ഗ്രാമവാസികള്‍ ആണ്‍കുട്ടിയുടെ മേല്‍ ഒഴിക്കുന്നു. ഈ വിഗ്രഹവും കൈയിലെടുത്ത് മന്ത്രോച്ചാരണങ്ങളുടേയും വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെ ആണ്‍കുട്ടി തെരുവിലൂടെ നടന്നു നീങ്ങുന്നതാണ് വീഡിയോയിലുള്ളത്. പിന്നീട് പുതിയ വസ്ത്രങ്ങള്‍ കുട്ടിക്ക് നല്‍കുന്നു. മഴദൈവങ്ങളെ സന്തോഷിപ്പിക്കാനാണ് കുട്ടിക്ക് പുതിയ വസ്ത്രങ്ങള്‍ സമ്മാനിക്കുന്നത്. കൗമാരക്കാരായ ആണ്‍കുട്ടികളെയാണ് ഈ ആചാരത്തിനായി തെരഞ്ഞെടുക്കുന്നതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.