ഗീര്‍ വനത്തില്‍ കയറി സിംഹക്കൂട്ടങ്ങള്‍ക്ക് മുന്നിലിരുന്ന് ഫോട്ടോയെടുത്തു; രവീന്ദ്ര ജഡേജ വിവാദത്തില്‍

ഗുജറാത്ത്: ഗീര്‍ വനത്തില്‍ കയറി സിംഹക്കൂട്ടങ്ങള്‍ക്ക് മുന്നിലിരുന്ന് ഫോട്ടോയെടുത്ത രവീന്ദ്ര ജഡേജയുടെ നടപടി വിവാദത്തില്‍. സിംഹക്കൂട്ടങ്ങള്‍ക്ക് മുന്നിലിരുന്ന് എടുത്ത ഫോട്ടോ ജഡേജ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ഷെയര്‍ ചെയ്തത്. ഗീര്‍ ദേശീയോദ്യാനത്തില്‍ സന്ദര്‍ശത്തിനെത്തുന്ന ആരേയും വനത്തിനുള്ളിലേക്ക് കടത്തിവിടാറില്ല. ഈ സാഹചര്യത്തിലാണ് വനത്തില്‍ കയറി സിംഹങ്ങള്‍ക്ക് മുന്നിലായി ഇരുന്ന് ജഡേജ ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്.

ഭാര്യയ്‌ക്കൊപ്പം സിംഹക്കൂട്ടങ്ങള്‍ക്ക് മുന്നിലായിരുന്ന ഫോട്ടോയും സെല്‍ഫിയും എല്ലാം ജഡേജ തന്നെ ട്വിറ്റര്‍ വഴി ഷെയര്‍ ചെയ്തിരുന്നു. ഗീര്‍ ദേശീയോദ്യാനത്തില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഇദ്ദേഹം. തുടര്‍ന്നാണ് വനത്തിനുള്ളില്‍ പ്രവേശിച്ച് സിംഹങ്ങള്‍ക്കൊപ്പമിരുന്ന് ഫോട്ടോ എടുത്ത്.  ചില ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പവും ഇദ്ദേഹം ഫോട്ടോ എടുത്തിട്ടുണ്ട്. ഫോട്ടോ വൈറല്‍ ആയതിനെ തുടര്‍ന്നാണ് ഫോറസ്റ്റ് ഡിപാര്‍ട്‌മെന്റ് അന്വേഷണത്തിന് ഉത്തരവിട്ടത്.

© 2024 Live Kerala News. All Rights Reserved.