ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ ശിക്ഷ ഇന്നറിയാം; 24 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു; കോടതി പരിസരത്ത് വന്‍ പൊലീസ് സന്നാഹം

അഹമ്മദാബാദ്: ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 24 പേര്‍ക്ക് ഇന്ന് ശിക്ഷ വിധിക്കും. അഹമ്മദാബാദിലെ പ്രത്യേക കാടതിയാണ് വിധി പ്രഖ്യാപിക്കുക. ഗുജറാത്തിലെ ഗോധ്ര കലാപത്തിനു ശേഷം 2002 ഫെബ്രുവരി 28നു നടന്ന ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് മുന്‍ എംപി എഹ്സാന്‍ ജഫ്രി ഉള്‍പ്പെടെ 69 പേര്‍ കൊല്ലപ്പെട്ടിരുന്നു. 200 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കേസില്‍ 24 പേരെയാണ് പ്രത്യേക കോടതി കുറ്റക്കാരായി പ്രഖ്യാപിച്ചത്. പ്രത്യേക കോടതി ജഡ്ജി പി.ബി. ദേശായി 36 പേരെ കുറ്റവിമുക്തരാക്കിയിരുന്നു. കേസിന്റെ വിചാരണ പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്നാണ് വിധി പ്രഖ്യാപിക്കല്‍ മാറ്റിവച്ചിരുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അഹമ്മദാബാദ് പ്രത്യേക കോടതി പരിസരത്ത് വന്‍ സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

© 2024 Live Kerala News. All Rights Reserved.