ജിഷ കൊലക്കേസിലെ പ്രതി അമിയൂര്‍ ഉള്‍ ഇസ്ലാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ്; കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്തിയത് താമസ സ്ഥലത്ത് നിന്ന്

കൊച്ചി: ജിഷ കൊലക്കേസിലെ പ്രതി അമിയൂര്‍ ഉള്‍ ഇസ്ലാമിനെ ഇന്ന് ഉച്ചയ്ക്ക് ശേഷം പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കൊലപാതകം അറിഞ്ഞിട്ടും മറച്ചുവെയ്ക്കാന്‍ ശ്രമിച്ച അമിര്‍ ഉള്‍ ഇസ്ലാമിന്റെ കൂട്ടുകാരെയും പ്രതിചേര്‍ത്തേക്കുമെന്നാണ് വിവരം. ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം പ്രതിയുടെ വീട്ടില്‍ നിന്നും പൊലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയുണ്ടായി. രക്തം പുരണ്ട കത്തിയാണ് പ്രതി താമസിച്ചിരുന്ന ഇരുങ്ങോല്‍ വൈദ്യശാലപ്പടിയിലെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയത്. സംഭവ ദിവസം പ്രതി ഉപയോഗിച്ച വസ്ത്രങ്ങളും ഇവിടെ നിന്നും കണ്ടെടുത്തുണ്ട്. പ്രതിയുടെ ബന്ധുവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലുവ പൊലീസ് ക്ലബ്ബില്‍ വച്ചാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്. തെളിവെടുപ്പും ചോദ്യം ചെയ്യലും പുരോഗമിക്കുകയാണ്. നിര്‍ണായകമായി മാറിയ തെളിവായ ചെരുപ്പില്‍ നിന്ന് ലഭിച്ച രക്ത കോശങ്ങള്‍ ജിഷയുടേതെന്ന് തിരിച്ചറിഞ്ഞത് കേസില്‍ വഴിത്തിരിവായി.. കൂടാതെ ജിഷയുടെ നഖങ്ങള്‍ക്കിടയില്‍ നിന്ന് ലഭിത്ത പ്രതിയുടെ തൊലിയും ശരീരത്തില്‍ നിന്ന് ലഭിച്ച ഉമിനീരും പരിശോധന നടത്തി ഡിഎന്‍എ തിരിച്ചറിഞ്ഞിരുന്നു. ഇന്നലെ അമിയുറിന്റെ ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവന്ന് രണ്ടുഫലവും ഒന്നാണെന്ന് കണ്ടെത്തിയ ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

© 2024 Live Kerala News. All Rights Reserved.