അമിയൂര്‍ ഉള്‍ ഇസ്ലാം അസമിലെ ബോണ്‍ ക്രിമിനല്‍; സമാനമായ കൊലപാതകം നടത്തി മുങ്ങി; നിരവധി കേസുകളില്‍ പ്രതി; ഇയാള്‍ക്ക് തമിഴ്‌നാട്ടില്‍ ഒളിസങ്കേതവും

കൊച്ചി: പെരുമ്പാവൂരില്‍ ജിഷയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയകേസില്‍ പിടിയിലായ അമിയൂര്‍ ഉള്‍ ഇസ്ലാം അസമിലെ കുപ്രസിദ്ധനായ ക്രിമിനലെന്ന് പൊലീസിന് വിവരം ലഭിച്ചു. അസമില്‍ സമാനമായ കൊലപാതകം നടത്തിയശേഷമാണ് 23 കാരനായ അമിയൂണ്‍ കേരളത്തിലേക്ക് മുങ്ങിയത്. കൂടാതെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണവിടെ. വൈദ്യര്‍പടിയിലുള്ള ജിഷയുടെ വീട്ടില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ ദൂരത്തിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ജിഷയുടെ വീട് നിര്‍മ്മാണത്തിനെത്തിയാണ് സൗഹൃദം സ്ഥാപിക്കുന്നത്. ഈ സൗഹൃദം പിന്നീട് വളരുകയായിരുന്നു. ലൈംഗികവൈകൃതം പ്രകടിപ്പിക്കാറുള്ള പ്രതി പലതവണ ജിഷയെ പീഢിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് പൊലീസിന് മൊഴി നല്‍കിയത്. ഏപ്രില്‍ 28നും രാവിലെ അവളെ ബലാത്സംഘം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ജിഷ ചെരുപ്പൂരി പ്രതിയെ അടിച്ചെന്നാണ് വിവരം. ഈ വൈരാഗ്യം തീര്‍ക്കാനായാണ് മദ്യപിച്ച് വൈകിട്ട് ജിഷയുടെ വീട്ടിലെത്തി കൊലപ്പെടുത്തിയത്. ബലാത്സംഘം ചെയ്തശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷമാണ് ക്രൂരമായരീതിയില്‍ ജനനേന്ദ്രിയത്തില്‍ കമ്പി കയറ്റിയതും മറ്റും. കുറ്റകൃത്യങ്ങള്‍ ചെയ്താലുടന്‍ അമിയൂര്‍ തമിഴ്‌നാട്-പാലക്കാട് അതിര്‍ത്തിയിലെ ഒളിസങ്കേതത്തിലേക്ക് പോവുകയാണ് പതിവ്. ജിഷയെ കൊലപ്പെടുത്തിയശേഷം അസമില്‍ പോവുകയും അവിടെ നിന്ന് ഇയാള്‍ തമിഴ്‌നാട്ടിലെ ഒളിസങ്കേതത്തിലേക്ക് വരികയായിരുന്നു. ഇതിനിടെ പെരുമ്പാവൂരുള്ള സുഹൃത്തുക്കളെ വിളിച്ച് കാര്യം അന്വേഷിക്കുന്നുണ്ടായിരുന്നു. പ്രശ്്‌നം ഒതുങ്ങിയെന്ന് മനസ്സിലാക്കി പുറത്തേക്കിറങ്ങിയപ്പോഴാണ് പിടിയിലാവുന്നത്.

© 2022 Live Kerala News. All Rights Reserved.