സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് 120 രൂപ ഉയര്‍ന്നു

കൊച്ചി: സ്വര്‍ണവിലയില്‍ കുതിപ്പ്. പവന് 120 രൂപ ഉയര്‍ന്ന് 22,160 രൂപയ്ക്കാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 2770 രൂപയായി. 22,040 രൂപയായിരുന്നു ഇന്നലെ പവന്റെ വില. ആഗോള വിപണിയില്‍ വിലയിലുണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1300 ഡോളറാണ് വില.

© 2024 Live Kerala News. All Rights Reserved.