ഗ്ലാമര്‍ വേഷങ്ങള്‍ ഒന്നും ചെയ്യില്ല; തൊട്ടുരുമ്മി അഭിനയിക്കാന്‍ പോലും താത്പര്യമില്ലെന്നും മഡോണ

കൊച്ചി: തെലുങ്കിലും തമിഴിലും തിരക്കേറിയ താരമായി മാറിയിരിക്കുന്നു മഡോണ. പ്രേമത്തിലെ സെലിന്‍ എന്ന കഥാപാത്രത്തിലൂടെ മഡോണ സിനിമയില്‍ അഭിനയിക്കുന്നത്. ഗ്ലാമര്‍ വേഷങ്ങള്‍ ഒന്നും താന്‍ ചെയ്യില്ലെന്ന ഉറച്ച തീരുമാനത്തിലാണ് താരം. ഗ്ലാമര്‍ വേഷങ്ങള്‍ പോയിട്ട് ആളുകളുമായി തൊട്ടുരുമ്മി അഭിനയിക്കാന്‍ പോലും തനിക്ക് താത്പര്യമില്ലെന്നും മഡോണ പറയുന്നു.

കാമറയ്ക്ക് മുന്നില്‍ ഒരാള്‍ എന്നെ കെട്ടിപ്പിടിക്കുന്നതു വരെ എന്നെ അസ്വസ്ഥയാക്കും. ഒരുപക്ഷേ സുഹൃത്തുക്കളില്‍ ആരെങ്കിലുമാണെങ്കില്‍ അത് അത്ര പ്രശ്‌നമല്ല. സ്‌ക്രീനില്‍ തൊട്ടുരുമി അഭിനയിക്കുന്നതിനോട് ഞാന്‍ എതിരാണെന്ന് അല്ല പറയുന്നത്. അത്തരം രംഗങ്ങള്‍ ഏറ്റവും നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്ന നിരവധി താരങ്ങളുമുണ്ട്. അത് വളരെ മനോഹരമാക്കുന്നവരും ഉണ്ട്. എന്നാല്‍ എന്നെ കൊണ്ട് അത്തരം രംഗങ്ങള്‍ അഭിനയിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും മഡോണ പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.