ഡോ. ബോബി ചെമ്മണൂര്‍ രക്തദാന സന്ദേശം നല്‍കി

തിരുവനന്തപുരം: നൂറാമത്തെ രക്തദാനം നടത്തിയ വ്യക്തിയും, ബോബി ഫ്രന്റ്‌സ് ബ്ലഡ് ബേങ്കിന്റെ തിരുവനന്തപുരം ഹെല്‍പ്ഡസ്‌കിന്റെയും ഓള്‍കേരള ബ്ലഡ് ഡോണേഴ്‌സ് സൊണേഴ്‌സ് സൊസൈറ്റിയുടെയും ജില്ലാ സെക്രട്ടറിയായ ബൈജു നെല്ലിമൂടിനെയും മറ്റ് നിരവധി ബ്ലഡ് ഡോണേഴ്‌സിനെയും ഡോ. ബോബി ചെമ്മണൂര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. രക്തദാന ചടങ്ങ് കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിന്‍സെന്റ് എംഎല്‍എ മുഖ്യ അതിഥിയായിരുന്നു. മറ്റ് പ്രമുഖ വ്യക്തികളും പങ്കെടുത്തു.