ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയത് അമിയൂര്‍ ഉള്‍ ഇസ്ലാം തന്നെ; ഇരുവരും സുഹൃത്തുക്കള്‍ ; കൊലപാതക കാരണം വ്യക്തിവൈരാഗ്യമെന്ന് പൊലീസ്

കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതിയായ അസം സ്വദേശി 23 വയസ്സുകാരന്‍ അമിയൂര്‍ ഉള്‍ ഇസ്ലാം കുറ്റം സമ്മതിച്ചതിന് പിന്നാലെ ഡിഎന്‍എ പരിശോധനയും അനുകൂലമായതോടെ ഇയാള്‍ത്തന്നെയാണ് കൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ കൂടാതെ അസം സ്വദേശികളായ നാല് പേര്‍കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. ജിഷയുടമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രതി ഏപ്രില്‍ 28ന് കൊലപാതകശേഷം അസമിലേക്ക് കടക്കുകയായിരുന്നു. ഇയാളുടെ ഫോണ്‍ പൊലീസ് ലൊക്കേറ്റ് ചെയ്യുകയും കോള്‍ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ദിവസങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട് അതിര്‍ത്തിയിലെത്തിയ പ്രതി പഴയ സിംകാര്‍ഡ് ഒഴിവാക്കിയെങ്കിലും ഐഎംഇഎ നമ്പര്‍ വഴി പൊലീസ് ഇയാളുടെ ചലനങ്ങള്‍ നിരീക്ഷിച്ചു. പ്രതി ഇയാള്‍ തന്നെയാണ് ഏറെക്കുറെ എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു. എന്നാല്‍ പ്രതിയുടെ ചെരുപ്പില്‍ നിന്ന് ജിഷയുടെ രക്തകോശങ്ങള്‍ ശാസ്ത്രീയ പരിശോധനയിലൂടെ പുറത്തുവന്നു. പിന്നീട് ചെരുപ്പ് വാങ്ങിച്ച കടക്കാരനും പ്രതിയെ തിരിച്ചറിഞ്ഞു. മുമ്പ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ മഞ്ഞ ഷര്‍ട്ട് ധരിച്ചയാള്‍ പ്രതിതന്നെയാണെന്നാണ് പൊലീസ് നിഗമനം. ജിഷയുടെ വീട് നില്‍ക്കുന്ന വൈദ്യര്‍്പടിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് അമിയൂര്‍ ഉള്‍ ഇസ്ലാം താമസിച്ചിരുന്നത്.
കുളക്കടവില്‍ വച്ച് ഒരു സ്ത്രീ പ്രതിയുടെ മുഖത്തടിച്ചപ്പോള്‍ ജിഷ ചിരിച്ചതാണ് പ്രകോപനമെന്ന് പൊലീസ് പറഞ്ഞു. ഇതാണ് പിന്നീട് വൈരാഗ്യമായത്. ജിഷയെ വശത്താക്കിയശേഷം പലതവണ ലൈംഗിക ബന്ധത്തിന് ശ്രമിച്ചു. മരിക്കുന്ന ദിവസം രാവിലെ ശ്രമിച്ചെങ്കിലും ജിഷ ചെരിപ്പൂരി മുഖത്തടിച്ചു. ഇതെത്തുടര്‍ന്ന് വൈകിട്ട് മദ്യപിച്ച് വന്ന് ബലാത്സംഘം ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ കത്തി ജനനേന്ദ്രിയത്തില്‍ കുത്തികയറ്റുകയായിരുന്നു.കുത്തേറ്റ ജിഷ വെള്ളം ചോദിച്ചപ്പോള്‍ പ്രതി മദ്യം നല്‍കുകയായിരുന്നു.

© 2022 Live Kerala News. All Rights Reserved.