തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; അല്‍ബേനിയയെ തോല്‍പിച്ചത് രണ്ടു ഗോളുകള്‍ക്ക്

പാരിസ്: ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൗണ്ടില്‍ ആതിഥേയരായ ഫ്രാന്‍സ് തകര്‍പ്പന്‍ പ്രകടനത്തോടെ യൂറോകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അല്‍ബേനിയയെ തകര്‍ത്തത് മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ്. തൊണ്ണൂറ് മിനിറ്റ് ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്ന അല്‍ബേനിയയെ അന്റോയ്ന്‍ ഗ്രീസ്മന്റെയും ദിമിത്രി പായെറ്റിന്റെയും ഗോളുകളിലാണ് ഫ്രാന്‍സ് തോല്‍പിച്ചത്. രണ്ടാം ജയവുമായി ഫ്രാന്‍സ് രണ്ടാം റൗണ്ട് ഉറപ്പാക്കി. അല്‍ബേനിയയുടെ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ 10ന് സ്വിറ്റ്‌സര്‍ലാന്‍ഡിനോട് അല്‍ബേനിയ പരാജയപ്പെട്ടിരുന്നു.

മത്സരത്തിന്റെ ആദ്യ ഘട്ടം മുതല്‍ ഫ്രാന്‍സ് തന്നെയാണ് മികച്ച് നിന്നത്. ആദ്യ പകുതിയില്‍ ഗോള്‍രഹിത സമനില നേടാന്‍ അല്‍ബേനിയയ്ക്കായി. എന്നാല്‍ രണ്ടാം പകുതിയില്‍ ഫ്രാന്‍സ് കൂടുതല്‍ അക്രമിച്ച് കളിച്ചു. തുടര്‍ച്ചയായി അല്‍ബേനിയന്‍ ഗോള്‍ മുഖത്തേക്ക് പന്ത് പായിച്ച ഫ്രാന്‍സ്് പക്ഷെ മുന്നേറ്റങ്ങള്‍ ഗോളാക്കുന്നതില്‍ പരാജയപ്പെട്ടു.

© 2022 Live Kerala News. All Rights Reserved.