ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; നാട്ടുകാര്‍ ആക്രമികളെ പിടികൂടി

തൃശ്ശൂര്‍: ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. സഹോദരിയുടെ വീട്ടിലെത്തിയ വടകര സ്വദേശികളായ ദമ്പതികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ രണ്ടുപേരെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.തൃശ്ശൂര്‍ മൈലിപ്പാടത്താണ് സംഭവം നടന്നത്.

ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. തൃശ്ശൂര്‍ ടൗണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മൈലിപ്പാടത്തെ സഹോദരിയുടെ വീട്ടിലേക്ക് പോവുകയായിരുനന്നു ദമ്പതികള്‍. ഈ സമയം ആളൊഴിഞ്ഞ വഴിയില്‍ പതുങ്ങിയിരുന്ന രണ്ടംഗസംഘം ഇവരെ ആക്രമിക്കുകയായിരുന്നു. ഭര്‍ത്താവിനെ മര്‍ദ്ദിച്ച ശേഷം ഇവര്‍ യുവതിയെ കടന്നുപിടിച്ചു. യുവതി ബഹളം വെയ്ക്കുന്നത് കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആക്രമികളെ പിടികൂടിയത്. മൈലിപ്പാടം സ്വദേശികളായ ഡേവിഡ്, ലാലുര്‍ സ്വദേശി ബാബു എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്കെതിരെ ബലാത്സംഗ ശ്രമത്തിന് കേസ് എടുത്തു.

© 2022 Live Kerala News. All Rights Reserved.