ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകരെ കോടതി വളപ്പില്‍ വെച്ച് ആക്രമിച്ച കേസ്; രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കീഴടങ്ങി

പാലക്കാട് : ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകരെ കോടതി വളപ്പില്‍ വെച്ച് ആക്രമിച്ച കേസില്‍ രണ്ടുപേര്‍ കീഴടങ്ങി. വിഷ്ണു, സുമേഷ് എന്നിവര്‍ ഷൊര്‍ണൂര്‍ പൊലസീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ആര്‍എസ്എസ് ജില്ലാ പ്രചാരക് വിഷ്ണു ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ സംഭവത്തില്‍ വധശ്രമത്തിനു പൊലീസ് കേസെടുത്തിരുന്നു. നെല്ലായില്‍ സിപിഎം- ആര്‍എസ്എസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ കോടതി പരിസരത്തുവച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദനവും വധഭീഷണിയുമുണ്ടായത്.

© 2022 Live Kerala News. All Rights Reserved.