ഫഹദ്, ദുല്‍ഖര്‍, നിവിന്‍ പോളി എന്നിവരുടെ അഭിനയം ഇഷ്ടമാണ്; പക്ഷേ ഏറ്റവും ഇഷ്ടം മോഹന്‍ലാലിനെ; ലാലേട്ടനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് അല്ലു അര്‍ജുന്‍

കൊച്ചി: തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുനന് കേരളത്തിലെ സിനിമാതാരങ്ങളുടെ കടുത്ത ആരാധകനാണ്. ഫഹദ്, ദുല്‍ഖര്‍, നിവിന്‍ പോളി എന്നിവരുടെ സിനിമകള്‍ കാണാറുണ്ടെന്നും അഭിനയവും ഇഷ്ടമാണെന്നും അല്ലു അര്‍ജുന്‍ പറയുന്നു. ഇവരെയൊക്കെ ഇഷ്ടമാണെങ്കിലും മലയാളത്തിലെ സൂപ്പര്‍താരം മോഹന്‍ലാലിനെയാണ് അല്ലുവിന് ഏറ്റവും ഇഷ്ടം. അദ്ദേഹമാണ് എന്റെ എക്കാലത്തെയും പ്രിയനടനെന്നും അല്ലു അര്‍ജുന്‍ പറയുന്നു. ലാലേട്ടനൊപ്പം ഒരു ചിത്രം ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും മോഹന്‍ലാലിനൊപ്പം ഒരു വേഷം ചെയ്യാന്‍ വൈകാതെ അവസരം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും അല്ലു വ്യക്തമാക്കി.

© 2022 Live Kerala News. All Rights Reserved.