കൊല്ലം കളക്‌ട്രേറ്റ് പരിസരത്ത് വന്‍ സ്‌ഫോടനം; മുന്‍സിഫ് കോടതി പരിസരത്ത് നിര്‍ത്തിയിട്ട ജീപ്പാണ് പൊട്ടിത്തെറിച്ചത്; ഒരാള്‍ക്ക് പരിക്ക്; സ്‌ഫോടനം ആസൂത്രിതമെന്ന് പൊലീസ്

കൊല്ലം: കൊല്ലം കളക്ടറേറ്റ് പരിസത്താണ് സ്‌ഫോടനമുണ്ടായത്. ജില്ലാ ലേബര്‍ ഓഫീസിനു താഴെ മുന്‍സിഫ് കോടതിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന പഴയ ജീപ്പില്‍ സൂക്ഷിച്ചിരുന്ന അജ്ഞാത വസ്തുവാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. രാവിലെ 10.45 ഓടെയായിരുന്നു സംഭവം.സ്‌ഫോടനത്തില്‍ മുന്‍സിഫ് കോടതിയില്‍ കേസിന്റെ ആവശ്യത്തിനു വന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നീരൊഴുക്കില്‍ സാബുവിനാണ് പരുക്കേറ്റത്. പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. അതേസമയം സ്‌ഫോടനം ആസൂത്രിതമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ചിത്രം കടപ്പാട്: മനോരമ ന്യൂസ്

© 2022 Live Kerala News. All Rights Reserved.