ബൊളീവിയയെ തകര്‍ത്ത് അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ പ്രവേശനം രാജകീയം; എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മറഡോണയുടെ കുട്ടികള്‍ വെന്നിക്കൊടിപ്പാറിപ്പിച്ചത്

വാഷിങ്ടണ്‍: വീണ്ടും അര്‍ജന്റീനയുടെ പടയോട്ടം. ബൊളിവീയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന ക്വാര്‍ട്ടര്‍ പ്രവേശനം രാജകീയമാക്കിയത്. ആദ്യപകുതിയില്‍ത്തന്നെ ബൊളീവിയയുടെ ഗോള്‍പോസ്റ്റ് മൂന്ന് തവണ കുലുങ്ങി.എറിക്ക് ലമേല (13), എസക്കിയേല്‍ ലവേസി (15), ക്യുയെസ്റ്റ (32) എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ പുറത്തിരുന്ന സൂപ്പര്‍താരം ലയണല്‍ മെസ്സി രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയെങ്കിലും ഗോളുകളൊന്നും നേടാനായില്ല. ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് മറഡോണയുടെ കുട്ടികള്‍ ഇറങ്ങുക. ക്വാര്‍ട്ടറില്‍ അര്‍ജന്റീന വെനസ്വേലയേയും ചിലി മെക്‌സിക്കോയേയും നേരിടും. ആരാധകരില്‍ ആവേശം നിറച്ചാണ് അര്‍ജന്റീനയുടെ പ്രയാണം.

© 2022 Live Kerala News. All Rights Reserved.