മുഖ്യമന്ത്രിയ്ക്ക് ആശംസകള്‍ നേരാന്‍ മോഹന്‍ലാലെത്തി; ശ്രീനാരായണ കൃതികളുടെ സമ്പൂര്‍ണ്ണ വ്യാഖ്യാനവും പിണറായിക്ക് നല്‍കിയാണ് താരം പോയത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ നേരാന്‍ നടന്‍ മോഹന്‍ലാല്‍ ക്ലിഫ് ഹൗസിലെത്തി. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്കൊപ്പം താരമെത്തിയത്. മുഖ്യമന്ത്രിക്ക് സമ്മാനിക്കാനായി ശ്രീനാരായണ ഗുരുവിന്റെ കൃതികളുടെ സമ്പൂര്‍ണ വ്യാഖ്യാനവുമായി കൂടിക്കാഴ്ചക്കെത്തിയ താരം പതിനഞ്ച് മിനിറ്റോളം സംസാരിച്ചശേഷമാണ് മടങ്ങിയത്. പിന്നാലെ ഫെയ്‌സ്ബുക്കില്‍ പിണറായി വിജയനൊപ്പമുളള പഴയകാല ചിത്രവും ഇന്നലത്തെ കൂടിക്കാഴ്ചയുടെ ചിത്രവും താരം അപ്‌ലോഡ് ചെയ്യുകയായിരുന്നു.

lal2

 

© 2022 Live Kerala News. All Rights Reserved.