രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കണ്ണുംനട്ട് മുരളി മനോഹര്‍ ജോഷി; തീരുമാനം എടുക്കേണ്ടത് നരേന്ദ്ര മോദി; ബിജെപി കേന്ദ്ര നേതൃത്വത്തിനും മുരളിയോട് എതിര്‍ക്കില്ല

ന്യൂഡല്‍ഹി: പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കാനിരിക്കെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കണ്ണുംനട്ട് മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി. ഇതിനായുള്ള കരുക്കള്‍ മുരളി മനോഹര്‍ ജോഷി നീക്കിത്തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കാനിരിക്കെ പിന്‍ഗാമിയാരെന്ന് പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ ഉയരുന്നതിനും മുന്നേയാണ് മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ മുരളി മനോഹര്‍ ജോഷി രാഷ് ട്രപതി ഭവന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ തുടങ്ങിയിരിക്കുന്നത്.

ഈ ലക്ഷ്യം മുന്‍നിര്‍ത്തി മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍, ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ കണ്ട് മുരളി മനോഹര്‍ ജോഷി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. മോഹന്‍ ഭാഗവത്തുമായി ജൂണ്‍ ആദ്യവാരമാണ് ജോഷി കൂടിക്കാഴ്ച നടത്തിയത്. മെയ് 22 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ജോഷി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പുറമെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച ജോഷി നടത്തിവരുകയാണ്. സ്ഥാനാര്‍ഥിത്വത്തിന് ഉണ്ടായേക്കാവുന്ന തടസങ്ങള്‍ മറികടക്കാനാണ് സംഘപരിവാര്‍ നേതാക്കളുമായുള്ള ചര്‍ച്ച നടത്തുന്നത്.

© 2024 Live Kerala News. All Rights Reserved.