സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ അത്ഭുതപ്പെടുത്തി; ലെനോവയുടെ പുതിയ ഫോണ്‍ ഇനി കയ്യില്‍ കെട്ടാം

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് ലെനോവ തങ്ങളുടെ പുതിയ ഫോണുമായി എത്തുന്നു. ലെനോവയുടെ പുതിയ ഫോണ്‍ ഇനി കയ്യില്‍ കെട്ടാം. ഫോണ്‍ വളയ്ക്കാന്‍ കഴിയുന്നതിനൊപ്പം വാച്ചുപോലെ കയ്യില്‍ കെട്ടാനും സാധിക്കും. സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നടന്ന ടെക് വേള്‍ഡ് ഷോയില്‍ ലെനോവോ വളയ്ക്കാവുന്ന ഫോണ്‍ അവതരിപ്പിച്ചത്. ലെനോവോ സി പഌ് എന്നാണ് ഫോണിന് പേര് നല്‍കിയിരിക്കുന്നത്.

സമാനമായ ഒരു പ്രൊഡക്ട് നേരത്തെ മറ്റൊരു ചൈനീസ് കമ്പനി മോക്‌സി പുറത്തിറക്കിയിരുന്നു. 762 ഡോളറാണ് ഈ പ്രൊഡ്ക്ടിന്റെ വില. സാംസങും ആന്‍ഡ്രോയ്ഡ് ഫ്‌ലിപ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തിലാണ്. 2017 ലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ സാംസങ് ഈ ഫോണ്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

© 2022 Live Kerala News. All Rights Reserved.