ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടു; വടക്കന്‍ സിറിയയിലെ റാഖ്ഖയില്‍ അമേരിക്കന്‍ സേന നടത്തിയ വ്യോമാക്രമണത്തിലാണ് മരണം

ബഗ്ദാദ്: ഐഎസ് ഭീകരസംഘടനയുടെ തലവന്‍ അബുബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വടക്കന്‍ സിറിയയിലെ റാഖ്ഖയില്‍ അമേരിക്കന്‍ സേന നടത്തിയ വ്യോമാക്രമണത്തിലാണ് മരണമെന്നാണ് ലഭിക്കുന്ന വിവരം. ഇറാഖ് – ഇറാന്‍ ന്യൂസ് ഏജന്‍സികളുടേതാണ് റിപ്പോര്‍ട്ട്. ഐഎസ് അനുകൂല അറബിക് വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ടുകള്‍.

© 2022 Live Kerala News. All Rights Reserved.