മദ്യത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ കുടുംബശ്രീയും സര്‍ക്കാരും കൈകോര്‍ക്കുന്നു; മദ്യത്തിനെതിരെയുള്ള പ്രചാരണത്തിന് കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു

തിരുവനന്തപുരം: കേരളത്തില്‍ മദ്യത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ വേണ്ടി കുടുംബശ്രീയുമായി സര്‍ക്കാര്‍ കൈകോര്‍ക്കുന്നു. മദ്യത്തിനെതിരെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 65,000 കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തീരുമാനം ഈ മാസം ഉണ്ടാകും. സംസ്ഥാനത്ത് 39,87,023 കുടുംബശ്രീ അംഗങ്ങളാണുള്ളത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബശ്രീയെ സഹകരിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, നടപടികള്‍ പൂര്‍ത്തിയാക്കാനായില്ല. പുതിയ സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു കുടുംബശ്രീ യൂണിറ്റില്‍ മൂന്നുപേര്‍ക്കെങ്കിലും പരിശീലനം നല്‍കാനാണ് തീരുമാനം. യൂണിറ്റിലെ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ക്ക് ആരോഗ്യ മനഃശാസ്ത്രമേഖലയിലെ വിദഗ്ധര്‍ ക്ലാസുകള്‍ നല്‍കും. തദ്ദേശസ്വയംഭരണവകുപ്പ്, പൊലീസ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

© 2022 Live Kerala News. All Rights Reserved.