കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു; ശരീരത്തില്‍ മെഥനോളിന്റെ സാന്നിധ്യം കൂടുതലെന്ന് മെഡിക്കല്‍ സംഘം

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത  തുടരുന്നു. സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവെന്ന് മെഡിക്കല്‍ സംഘം. കേന്ദ്രലാബില്‍ നടത്തിയ രാസപരിശോധനയില്‍ മരണകാരണമാകാവുന്ന അളവില്‍ മെഥനോള്‍ കണ്ടെത്തി. 45 മില്ലിഗ്രാം മെഥനോളാണ് കണ്ടെത്തിയത്. കൊച്ചി കാക്കനാട്ടെ ലാബില്‍ കണ്ടെത്തിയതിലും ഇരട്ടിയിലധികമാണിതെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു.

മണിയുടെ ആന്തരികാവയവങ്ങളില്‍ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്നു കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍, ഹൈദരാബാദിലെ കേന്ദ്രലാബില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ ഇതു തളളുകയും ചെയ്തിരുന്നു. എന്നാല്‍, വിഷമദ്യത്തില്‍ കാണുന്നയിനം മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിച്ചത്.

© 2022 Live Kerala News. All Rights Reserved.