ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍; മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി വറുതിയുടെ കാലം

കൊല്ലം: സംസ്ഥാനത്ത് മഴക്കാല ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. ട്രോളിംഗ് നിരോധനം ഒന്നര മാസം നീണ്ട് നില്‍ക്കും. മത്സ്യ ബന്ധന ബോട്ടുകള്‍ കടലില്‍ പോകുന്നത് നിരോധിക്കുന്നതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി വറുതിയുടെ കാലമാകും. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിംഗ് നിരോധം ബാധകമാകില്ല.

ട്രോളിംഗ് നിരോധനം ആരംഭിക്കും മുന്‍പ് തുറമുഖങ്ങളില്‍ നിന്ന് മത്സ്യബന്ധന ബോട്ടുകള്‍ മാറ്റി തുടങ്ങി. വലകള്‍ കരയ്‌ക്കെത്തിച്ച് അറ്റകുറ്റപണികള്‍ തീര്‍ക്കാനായി കൊണ്ട് പോകാനും ആരംഭിച്ചു. അന്യസംസ്ഥാന മത്സ്യ ബന്ധന തൊഴിലാളികളെല്ലാം നാട്ടിലേയ്ക്ക് വണ്ടികയറി. ആര്‍ദ്ധരാത്രി 12 മണിയ്ക്ക് ചങ്ങലകെട്ടി തുറമുഖം അടയ്ക്കുന്നതോടെ ട്രോളിംഗ് നിരോധനം ആരംഭിക്കും.

© 2022 Live Kerala News. All Rights Reserved.