ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയതിന് യുവാവ് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു; ദേഹത്ത് പത്ത് വെട്ടുകളേറ്റ യുവതി ഗുരുതരാവസ്ഥയില്‍

കൊണ്ടോട്ടി: ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയതിന് യുവാവ് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. ദേഹത്ത് പത്ത് വെട്ടുകളേറ്റ് ഹാജിറ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ഭര്‍ത്താവ് ഹമീദിനെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ഹമീദിന്റെ ഭാര്യയായ ഹാജിറ ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് നേരത്തെ കേസ് നല്‍കിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ഇയാള്‍ സഹോദരിയുടെ വീട്ടിലായിരുന്നു താമസം. വ്രതകാലമായതിനാല്‍ തിങ്കളാഴ്ച്ച പുലര്‍ച്ചേ ഭക്ഷണം കഴിച്ച് ഹാജിറ പുറത്തിറങ്ങിയപ്പോള്‍ മുളകുപൊടി എറിഞ്ഞ് വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഹാജിറയും പത്തുവയസ്സുകാരനായ മകന്‍ മുഹമ്മദും മാത്രമാണ് ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. സംഭവം നടന്ന ഉടന്‍ മകന്‍ കെണ്ടേട്ടി പോലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ ചെയ്ത് വിവരങ്ങള്‍ അറിയിക്കുകയായിരുന്നു.

© 2022 Live Kerala News. All Rights Reserved.