കോപ്പ അമേരിക്ക; മെക്‌സിക്കോ – വെനസ്വേല മത്സരം സമനിലയില്‍

ഹൂസ്റ്റണ്‍: കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ മെക്‌സിക്കോ വെനസ്വേല മത്സരം സമനിലയില്‍. ഇരു ടീമുകളും ഒരു ഗോള്‍ വീതമാണ് നേടിയിരിക്കുന്നത്. മത്സരത്തിന്റെ ഏറിയ പങ്കിലും ലീഡ് നിലനിര്‍ത്തിയ വെനസ്വേല അവസാന നിമിഷം വഴങ്ങിയ ഗോളിലാണ് മെക്‌സിക്കോ സമനിലയില്‍ എത്തിയത്.

പത്താം മിനിറ്റില്‍ ജോസ് വെലാസ് ക്വാസ് നേടിയ ഗോള്‍ വെനസ്വേലയ്ക്ക് ലീഡ് സമ്മാനിച്ചുവെങ്കിലും എണ്‍പതാം മിനിറ്റില്‍ മെക്‌സിക്കോയ്ക്കുവേണ്ടി ജീസസ് കൊറോണ നേടിയ ഗോള്‍ കളി സമനിലയില്‍ അവസാനിപ്പിച്ചു. വെനസ്വേലയോട് സമനില നേടിയ മെക്‌സിക്കോ ഗ്രൂപ്പ് ജേതാക്കളായാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത്. സമനിലയോടെ രണ്ടാം സ്ഥാനക്കാരായ വെനസ്വേല നേരത്തെ ക്വാര്‍ട്ടര്‍ബര്‍ത്ത് ഉറപ്പിച്ചു.

© 2024 Live Kerala News. All Rights Reserved.