മന്‍മോഹന്‍സിങിന്റെ ജീവിതം സിനിമയിലേക്ക്; പബാബില്‍ നിന്നുള്ള യുവാവ് കേന്ദ്ര കഥാപാത്രം

ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിന്റെ ജീവിതം സിനിമയിലേയ്ക്ക്. സഞ്ജയ് ബാറുവിന്റെ ‘ദ ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍: ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിക്കുന്നത്. സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള ചില കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചുകൊണ്ടുള്ള പുസ്തകം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പുതിയ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥിതിയ്ക്ക് തുടക്കമിട്ട മന്‍മോഹന്‍സിങിന്റെ രാഷ്ട്രീയ ഇടപെടലുകളും പ്രധാനമന്ത്രി പദത്തിലേയ്ക്കുള്ള യാത്രയുമാണ് സിനിമയിലെത്തുന്നത്.

അടുത്ത വര്‍ഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യാനാകുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ടീസര്‍ ഓഗസ്റ്റ് 30 ന് പുറത്തുവിടാനാകുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ. ചിത്രത്തിലെ നടീ നടന്മാരെ ഇനിയും തെരഞ്ഞെടുത്തിട്ടില്ല. പഞ്ചാബില്‍ നിന്നുള്ള യുവാവായിരിക്കും മന്‍മോഹന്‍സിങായി എത്തുക എന്നാണ് സൂചന. എന്നാല്‍, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത് ആരാണെന്ന കാര്യത്തില്‍ വ്യക്തമായ സൂചനകളൊന്നും പുറത്തു വന്നില്ല.

© 2022 Live Kerala News. All Rights Reserved.