തന്നെ അവഗണിച്ച കാമുകിയുടെ നഗ്നചിത്രങ്ങള്‍ യുട്യൂബില്‍ അപ് ലോഡ് ചെയ്ത് യുവാവിന്റെ പ്രതികാരം; പെണ്‍കുട്ടി വിവാഹിതയായതാണ് പ്രകോപനം

ഹൈദരാബാദ്: തന്നെ അവഗണിച്ച് മറ്റൊരാളെ വിവാഹം ചെയ്ത കാമുകിയുടെ സ്വകാര്യ വീഡിയോ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ച് യുവാവിന്റെ പ്രതികാരം. ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലെ ഇരുപത്തിമൂന്നുകാരിയായ യുവതിയാണ് പരാതിക്കാരി. സംഭവത്തില്‍ പ്രതിയായ യുവാവ് ഒളിവിലാണ്. ഇയാളെ പൊലീസ് തിരയുകയാണ്. യുവതിയും പ്രതിയായ ഇരുപത്തിനാലുകാരന്‍ യുവാവും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. 2012 മുതല്‍ 2014വരെ ഇരുവരും അമീര്‍പേട്ടിലെ ഒരു മള്‍ട്ടിമീഡിയ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സഹപാഠികളായിരുന്നു. ഇവിടെവെച്ച് പ്രണയത്തിലായ ഇവര്‍ അടുത്തിടപഴകുന്നതിന്റെ വീഡിയോ യുവാവ് രഹസ്യമായി പകര്‍ത്തി. പെണ്‍കുട്ടി അറിയാതെ ഒളിച്ചുവെച്ച് ക്യാമറയിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അടുത്തിടെ പെണ്‍കുട്ടി മറ്റൊരാളെ വിവാഹം ചെയ്യാന്‍ ഒരുങ്ങിയതോടെ യുവാവ് വീഡിയോയുടെ പേരില്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. വിവാഹം കഴിഞ്ഞതോടെയാണ് വീഡിയോ ഇന്റര്‍നെറ്റിലൂടെ അപ് ലോഡ് ചെയ്തത്. ഇതിന്റെ ലിങ്ക് ഇരുവരുടെ സുഹൃത്തുക്കള്‍ അയച്ചുകൊടുത്തതോടെയാണ് പെണ്‍കുട്ടി വിവരമറിയുന്നത്.

© 2022 Live Kerala News. All Rights Reserved.