നോമ്പുതുറയ്ക്ക് മുന്‍പ് ഭക്ഷണം കഴിച്ച ഹൈന്ദവ വൃദ്ധന് പൊലീസിന്റെ മര്‍ദനം; അസഹിഷ്ണുതയുടെ പര്യായപദമായി പാക് ഭരണകൂടം

ഇസ്‌ലാമാബാദ് : നോമ്പുതുറയ്ക്ക് മുന്‍പ് വീടിന് മുന്‍വശത്ത് ഇരുന്ന് ഭക്ഷണം കഴിച്ച ഹൈന്ദവ വൃദ്ധന് പൊലീസിന്റെ മര്‍ദനം. പാകിസ്ഥാനിലെ ഖോട്കയിലാണ് സംഭവം. ഗോകുല്‍ ദാസ് വീടിനു മുന്നിലിരുന്ന് നോമ്പ് തുറയ്ക്ക് 40 മിനിട്ട് മുന്‍പ് ഭക്ഷണം കഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസുകാരന്‍ ഇതിനെ ചോദ്യം ചെയ്യുകയും യാതൊരു പ്രകോപനവും ഇല്ലാതെ മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടാണ് ഇയാളെ രക്ഷപെടുത്തിയത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്.
സംഭവത്തെ തുടര്‍ന്ന് അലിഹസന്‍ എന്ന പൊലീസുകാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

© 2022 Live Kerala News. All Rights Reserved.