രാജസ്ഥാനില്‍ യുദ്ധവിമാനം തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു;വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി; അപകട കാരണം വ്യക്തമല്ല

ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ മിഗ് 27 യുദ്ധവിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ രണ്ടു വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. മൂന്നുപേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ല. യുദ്ധവിമാനം തകര്‍ന്നതിനെകുറിച്ച് അന്വേഷിക്കാന്‍ വ്യോമസേന ഉത്തരവിട്ടു.

© 2022 Live Kerala News. All Rights Reserved.