ദാദ്രിയിലെ മട്ടണ്‍ ബീഫായത് യുപി തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച്; മോദി എപ്പോഴും ഫ്‌ളൈറ്റ് മോഡില്‍; വിദേശയാത്രയ്ക്കും ആയുധം വാങ്ങാനും മാത്രമേ നരേന്ദ്ര മോദിക്ക് പണമുള്ളൂയെന്ന് കനയ്യകുമാര്‍

തൃശൂര്‍: ദാദ്രിയിലെ മട്ടണ്‍ ബീഫായത് യു.പി നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും മാദി എപ്പോഴും ഫ്‌ളൈറ്റ് മോഡിലാണെന്നും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍ പറഞ്ഞു. വിദേശയാത്രയ്ക്കും ആയുധം വാങ്ങാനും മാത്രമേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പണമുള്ളൂ. നാടിന്റെ വികസനത്തിന് പ്രധാനമന്ത്രിക്ക് പണമില്ല. വിദ്യാഭ്യാസത്തിനും സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കും ഇവിടെ പണമില്ല. സമൂഹത്തിനായി പോരാടുന്നവരെ ഒറ്റപ്പെടുത്താനുള്ള ശ്രമം രാജ്യത്ത് നടക്കുന്നുണ്ടെന്നും കനയ്യകുമാര്‍ കുറ്റപ്പെടുത്തി.തൃശൂരില്‍ ഇഎംഎസ് അനുസ്മരണ പ്രഭാഷണത്തില്‍ പങ്കെടുക്കാനായി എത്തിയ കനയ്യകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

© 2022 Live Kerala News. All Rights Reserved.