കണ്ണ് ചൂഴ്‌ന്നെടുത്തു; ജീവനോടെ നെഞ്ചിലെ തൊലിയുരിഞ്ഞു; കുന്നിന് മുകളില്‍ നിന്നും താഴേയ്ക്ക് വലിച്ചെറിഞ്ഞു; താലിബാന്റെ ക്രൂരത ഇങ്ങനെയെക്കെ

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ ഫസല്‍ അമ്മദ് എന്ന യുവാവിനോട് ചെയ്ത് ക്രൂരത ഇങ്ങനെ. വീട്ടില്‍ നിന്നും വലിച്ചിഴച്ച് കൊണ്ടുപോയി കണ്ണ് ചൂഴ്‌ന്നെടുത്തു. തുടര്‍ന്ന് ജീവനോടെ നെഞ്ചിലെ തൊലിയുരിച്ചു, ഏറ്റവുമൊടുവില്‍ ഉയര്‍ന്ന കുന്നിന് മുകളില്‍ നിന്നും താഴേയ്ക്ക് വലിച്ചെറിഞ്ഞു.

ഘോര്‍ പ്രവിശ്യയില്‍ നടന്നതെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്ന സംഭവത്തില്‍ 21കാരനായ ഫസല്‍ അമ്മദാണ് ഈ ക്രൂരതയുടെ പര്യായത്തിന് വിധേയമായത്. ഇയാളുടെ അകന്ന ബന്ധുക്കളില്‍ ഒരാള്‍ താലിബാന്റെ മുന്‍ കമാന്ററെ വധിച്ചതിലുള്ള പ്രതികാരമായിരുന്നു ഇത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന ക്രൂരതയുടെ വിവരം സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ പുറത്തായത്. തൊലിയുരിയുമ്പോള്‍ യുവാവ് അലറിക്കരയുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് താലിബാന്‍ അഭിപ്രായപ്പെട്ടു. താലിബാനില്‍ ക്രൂരതകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.
താലിബാന്‍ ഭീകരര്‍

© 2022 Live Kerala News. All Rights Reserved.