ആസ്തികള്‍ കണ്ടുകെട്ടുന്നതിന് മുമ്പ് വിജയ് മല്യ കോടികള്‍ വിലവരുന്ന രണ്ട് വസ്തുക്കള്‍ വിറ്റു; സാമ്പത്തിക ഇടപാടുകളെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നു

ന്യൂഡല്‍ഹി: ആസ്തികള്‍ കണ്ടുകെട്ടുന്നതിന് തൊട്ടു മുമ്പ് മദ്യരാജാവ് വിജയ് മല്യ കോടികള്‍ വിലവരുന്ന രണ്ട് വസ്തുക്കള്‍ വില്‍പന നടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരിക്കുന്നു. രണ്ട് വസ്തുക്കളും വിറ്റ വകയില്‍ ലഭിച്ച തുക മല്യയുടെയോ അദ്ദേഹത്തിന്റെ കമ്പനി അക്കൗണ്ടിലോ എത്തിയിട്ടുണ്ടോ എന്നും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ചുവരുകയാണ്.

ഈ വില്‍പന ശ്രദ്ധയില്‍ പെട്ടതോടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് തിടുക്കത്തില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചത്. ഏകദേശം 1411 കോടിയുടെ വസ്തുവകകളാണ് ശനിയാഴ്ച കണ്ടുകെട്ടിയത്. ഇതനുസരിച്ചാണ് കടം തിരിച്ചടയ്ക്കാത്ത സ്ഥിരം കുറ്റവാളിയായി മല്യയെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച തന്നെ കോടതിയെ സമീപിച്ചത് പിന്നാലെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു.

© 2023 Live Kerala News. All Rights Reserved.