ഭര്‍ത്താവ് അടുത്ത മുറിയില്‍ വെന്തുമരിക്കുമ്പോള്‍ വീട്ടമ്മ സീരിയല്‍ കാണുന്ന തിരക്കില്‍; രഞ്ജിത് കുമാറിന്റെ ശരീരത്തില്‍ തീകൊളുത്തിയത് ഭാര്യയെന്ന് അയല്‍വാസികള്‍

കൊല്‍ക്കത്ത: ഭര്‍ത്താവ് അടുത്ത മുറിയില്‍ വെന്തുമരിക്കുമ്പോള്‍ വീട്ടമ്മ സീരിയല്‍ കണ്ട് ആസ്വദിക്കുന്ന തിരക്കില്‍. കൊല്‍ക്കത്തയിലെ മണിക്തല സര്‍ക്കാര്‍ കോളനിയിലാണു സംഭവം. ടിവി കണ്ടിരിക്കുമ്പോള്‍ ഭര്‍ത്താവ് രഞ്ജിത്കുമാര്‍ ഭാരത് (63) മണ്ണെണ്ണ ശരീരത്തില്‍ ഒഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് ഭാര്യ സുതാപ ഭാരത് (56) പൊലീസിനോട് പറഞ്ഞു. എന്നാല്‍ അയല്‍ക്കാരും പൊലീസും ഈ വിശദീകരണം വിശ്വസിച്ചിട്ടില്ല. ഇവരുടെ ഫഌറ്റില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കു പതിവായിരുന്നുവെന്നും രഞ്ജിത്കുമാറിന്റെ ശരീരത്തില്‍ തീകൊളുത്തിയത് സുതാപയാണെന്നും അയല്‍ക്കാര്‍ പറയുന്നു.

സുതാപയുടെ വിശദീകരണം നുണയാണ്.രഞ്ജിത് കുമാറിന്റെ വീട്ടില്‍ എന്തെങ്കിലും അത്യാഹിതം സംഭവിക്കുമെന്ന് അവിടത്തെ വഴക്കുകേട്ടു മടുത്ത തങ്ങള്‍ക്ക് ഉറപ്പായിരുന്നുവെന്നും അയല്‍ക്കാര്‍ പറയുന്നു. വീട്ടില്‍നിന്നു ശക്തമായ പുകയുയരുന്നുവെന്ന് അഗ്‌നിശമനസേനയെ അറിയിച്ചത് അയല്‍വാസികളാണ്.

© 2022 Live Kerala News. All Rights Reserved.