Live Blog: ശബരിനാഥന്‍ അരുവിക്കര കയറി.. ശക്തമായ മുന്നേറ്റത്തില്‍ ബി.ജെ.പി..

 അച്ഛന്റെ വിജയമെന്ന് ശബരിനാഥന്‍

അരുവിക്കര: ഉപതിരഞ്ഞെടുപ്പില്‍ തനിക്കു ലഭിച്ച അംഗീകാരം ജി.കാര്‍ത്തികേയന്‍ എന്ന എന്റെ അഛന്റെ വിജയമാണിതെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശബരീനാഥന്‍. അച്്ഛനോടുളള സ്‌നേഹമാണ് ജനങ്ങള്‍ തന്നെ വിജയിപ്പിച്ചതെന്നും് ശബരീനാഥന്‍ പറഞ്ഞു.അച്ഛന്റെ തുടര്‍ച്ചയായ വിജയമാണ് അരുവിക്കരയിലെ ജനങ്ങള്‍ ആഗ്രഹിച്ചതെന്നും ശബരിനാഥന്‍ പറഞ്ഞു.

യു.ഡി.എഫ് സര്‍ക്കാരിനുള്ള അംഗീകാരമാണിത്. തനിക്ക് എട്ടുമാസമേ കാലാവധിയുള്ളൂ. അടിസ്ഥാനസൗകര്യ വികസനം പ്രത്യേകിച്ചും റോഡുവികസനമാണ് തന്റെ ലക്ഷ്യമെന്നും ശബരീനാഥന്‍ പറഞ്ഞു.


10:35 AM

final result

10:35 AM

അരുവിക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ശബരിനാഥന്‍ വിജയിച്ചു. ആകെയുള്ള 154 ബൂത്തുകള്‍ പൂര്‍ത്തിയായി. ആദ്യ റൗണ്ട് മുതലേ ശബരീനാഥന്‍ ലീഡ് ചെയ്തിരുന്നു. ബി.ജെ.പി ശക്തമായ മുന്നേറ്റം നടത്തി.

final 11

 


10:25 AM

അരുവിക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ശബരിനാഥന്‍ വിജയിത്തിലേക്ക്.. 10 റൗണ്ടുകള്‍ പൂര്‍ത്തിയായി. ആദ്യ റൗണ്ട് മുതലേ ശബരീനാഥന്‍ ലീഡ് ചെയ്തിരുന്നു. 140 ബൂത്തുകള്‍ പൂര്‍ത്തിയായി.

10

 


10:15 AM

അരുവിക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ശബരിനാഥന്‍ വിജയിത്തിലേക്ക്.. ഒമ്പത് റൗണ്ടുകള്‍ പൂര്‍ത്തിയായി. ആദ്യ റൗണ്ട് മുതലേ ശബരീനാഥന്‍ ലീഡ് ചെയ്തിരുന്നു. 126 ബൂത്തുകള്‍ പൂര്‍ത്തിയായി.

9

 


10:05 AM

അരുവിക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ശബരിനാഥന്‍ വിജയിത്തിലേക്ക്.. ആദ്യ റൗണ്ട് മുതലേ ശബരീനാഥന്‍ ലീഡ് ചെയ്തിരുന്നു. 112 ബൂത്തുകള്‍ പൂര്‍ത്തിയായി.

8

 


09:45 AM

SABA

ആറാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുബോള്‍ ശബരീനാഥന്‍ ലീഡ് ചെയ്യുന്നു. തൊളിക്കോട്, വിതുര, ആര്യനാട്, ഉഴമലയ്ക്കല്‍ പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണിയത്. 84 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണിയത്.

 


09:25 AM

നാലാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുബോള്‍ ശബരീനാഥന്‍ ലീഡ് ചെയ്യുന്നു. തൊളിക്കോട്, വിതുര, ആര്യനാട്, ഉഴമലയ്ക്കല്‍ പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണിയത്. 56 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണിയത്.

4

 


09:10 AM

മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുബോള്‍ ശബരീനാഥന്‍ ലീഡ് ചെയ്യുന്നു. തൊളിക്കോട്, വിതുര, ആര്യനാട് പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണിയത്. 42 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണിയത്.

3RD

 

 

 


09:00 AM

രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുബോള്‍ ശബരീനാഥന്‍ ലീഡ് ചെയ്യുന്നു. തൊളിക്കോട്, വിതുര പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണിയത്. 28 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണിയത്.

2ND ROUND

 


08:40 AM

ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ശബരീനാഥന്‍ ലീഡ് ചെയ്യുന്നു. തൊളിക്കോട് പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. 14 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണിയത്. കഴിഞ്ഞ നിയമസഭ, ലോക്‌സഭ തിരെഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് അനുകൂലമായിരുന്നു തൊളിക്കോട് പഞ്ചായത്ത്.

1ST ROUND

 


08:30 AM

DD


08:25 AM

ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ ശബരീനാഥന്‍ ലീഡ് ചെയ്യുന്നു. തൊളിക്കോട് പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. 14 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണിയത്. കഴിഞ്ഞ നിയമസഭ, ലോക്‌സഭ തിരെഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് അനുകൂലമായിരുന്നു തൊളിക്കോട് പഞ്ചായത്ത്.


08:10 AM

പോസ്റ്റല്‍ വോട്ടുകളിലെ ലീഡ് എം വിജയകുമാറിന്. ആറ് വോട്ടുകളില്‍ 4 എണ്ണം വിജയകുമാറിന്. 2 എണ്ണം ശബരിനാഥന്‌.. യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങി.. തൊളിക്കോട് പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്.

08:06 AM

വോട്ടെണ്ണല്‍ ആരംഭിച്ചു.. പോസറ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി..


07:58 AM

വോട്ടെണ്ണല്‍ ആരംഭിക്കാന്‍ ഇനി  മിനുട്ടുകള്‍ മാത്രം

സ്‌ടോഗ് റൂം ജില്ലാവരണാധികാരിയുടെ മേല്‍ നോട്ടത്തില്‍ തുറന്നു. രണ്ട് സ്‌ടോങ് റൂമുകളാണ് ഉള്ളത്.
വോട്ടിങ് മെഷീനുകള്‍ വോട്ടെണ്ണല്‍ ടേബിളുകളിലേക്ക് മാറ്റി. ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണും. വിജയ പ്രതീക്ഷയിലാണെന്ന് കെ.എസ് ശബരിനാഥനും, ഭരണ വിരുദ്ധ വികാരം ഫലത്തില്‍ ഉണ്ടാകുമെന്ന് എം വിജയകുമാറും മാധ്യമങ്ങളോട് പറഞ്ഞു.


07:25 AM

വോട്ടെണ്ണല്‍ ആരംഭിക്കാന്‍ ഇനി 35 മിനുട്ടുകള്‍ മാത്രം
തൊളിക്കോട് പഞ്ചായത്തില്‍ നിന്ന് വോട്ടെണ്ണല്‍ ആരംഭിക്കും. ആകെ എട്ട് പഞ്ചായത്തുകളാണ് ഉള്ളത്. 154 ബൂത്തുകളിലെ വോട്ടുകള്‍ 11 റൗണ്ടുകളിലായാണ് എണ്ണുക. ഒരു റൗണ്ടില്‍ 14 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. ആദ്യഫല സൂചനകള്‍ എട്ടേകാലോടെ അറിയാം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ശബരിനാഥന്‍ ഏഴ് മണിയോടെ കൗണ്ടിംഗ് കേന്ദ്രത്തിലെത്തി. എല്‍.ഡിഎഫ് സ്ഥാനാര്‍ത്ഥി എം വിജയകുമാര്‍ കൗണ്ടിഗ് കേന്ദ്രത്തിലേക്ക് അല്‍പ സമയത്തിനുള്ളില്‍ വീട്ടില്‍ നിന്ന പുറപ്പെടും. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ എട്ടരയോടെ മാരാര്‍ജി ഭവനിലേക്ക് പുറപ്പെടും. കെ.എസ് ശബരീനാഥന്‍ അദ്ദഹത്തിന്റെ വീട്ടില്‍ നിന്നാവും ഫലം അറിയുക. ഇതിനായി അദ്ദേഹം വീട്ടിലേക്ക് പുറപ്പെട്ടു.

തിരുവനന്തപുരം: കേരള രാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരിക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും.  77.34 ശതമാനം വോട്ടുകളാണ് അരുവിക്കരയില്‍ പോള്‍ ചെയ്യപ്പെട്ടത്.
. രാവിലെ എട്ടിന് ആരംഭിക്കുന്ന വോട്ടെണ്ണല്‍ 14 ടേബിളുകളിലായി 11 റൗണ്ടുകളിലായാണു നടക്കുന്നത്. തൈക്കാട് സ്വാതി തിരുനാള്‍ സംഗീത കോളജാണു വോട്ടെണ്ണല്‍ കേന്ദ്രം. വോട്ടെണ്ണല്‍ തുടങ്ങി മിനിറ്റുകള്‍ക്കകം ട്രെന്‍ഡ് അറിയാനാകാം. കൗണ്ടിംഗ് ഏജന്റുമാര്‍ക്കും മറ്റ് നോണ്‍ ഒഫിഷ്യല്‍സിനും കൗണ്ടിംഗ് ഹാളിലേക്ക് മൊബൈല്‍ ഫോണ്‍, ഐ പാഡ്, ലാപ് ടോപ് തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങളുമായി പ്രവേശിക്കാന്‍ അനുവദിക്കുന്നതല്ല. കൗണ്ടിംഗ് ഏജന്റുമാര്‍ ഇത്തരം ഉപകരണങ്ങള്‍ ഒഴിവാക്കി വേണം ഹാളില്‍ പ്രവേശിക്കാനെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.തെരഞ്ഞെടുപ്പ് കമ്മിഷനില്‍നിന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കിയ പാസ് ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് കയറാനാകൂ. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി മീഡിയാ റൂം ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണല്‍ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി ഇവിടെനിന്ന് ലഭിക്കും. പാസ് ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കേ മീഡിയാറൂമില്‍ പ്രവേശിക്കാനാകൂ.വോട്ടെണ്ണല്‍ കേന്ദ്രമായ സംഗീതകോളേജിലും പരിസരത്തും ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കോളേജിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ വാഹനങ്ങള്‍ക്ക് പ്രവേശനമോ പാര്‍ക്കിംഗോ അനുവദിക്കില്ല. സംസ്ഥാന പോലീസാണ് ഈ മേഖലയില്‍ സുരക്ഷയൊരുക്കുന്നത്. പരിശോധന നടത്തിയശേഷമാകും കോളേജിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കുക. സ്‌റ്റേറ്റ് ആംഡ് പോലീസാണ് ഇവിടെ സുരക്ഷ കൈകാര്യം ചെയ്യുന്നത്. വോട്ടെണ്ണല്‍ ഹാളിന്റെ പരിസരത്തും സുരക്ഷ ഒരുക്കുന്നത് സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സാണ്.
മദ്യനിരോധനം ഏര്‍പ്പെടുത്തി
വോട്ടെണ്ണല്‍ കേന്ദ്രമായ സംഗീതകോളേജിന് രണ്ടുകിലോമീറ്റര്‍ ചുറ്റളവിലും അരുവിക്കര നിയോജകമണ്ഡലത്തിലും നാളെ മദ്യനിരോധനം ഏര്‍പ്പെടുത്തി. വെളുപ്പിന് 12 മണിമുതല്‍ രാത്രി 12 മണിവരെയാണു നിരോധനം.

© 2024 Live Kerala News. All Rights Reserved.