പിണറായിയെ വാനോളം പുകഴ്ത്തി എം കെ മുനീറും പി വി അബ്ദുല്‍ വഹാബും; മുസ്ലിംലീഗില്‍ ഭിന്നത രൂക്ഷം; മുനീറിന് രാഷ്ട്രീയ ലക്ഷ്യമെന്ന് എതിര്‍വിഭാഗം

കോഴിക്കോട്: യു.ഡി.എഫ് യോഗം കഴിഞ്ഞശേഷം പി.കെ. കുഞ്ഞാലിക്കുട്ടിയും പി.വി. അബ്ദുല്‍വഹാബും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതിന് പിന്നാലെ പിണറായിയെ മുസ്ലിംലീഗ് നേതാക്കള്‍ വാനോളം പുകഴ്ത്തിയതില്‍ പാര്‍ട്ടതിയില്‍ ഭിന്നത്. മുഖ്യമന്ത്രിക്ക് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഒരുക്കിയ സ്വീകരണ പരിപാടിയിലാണ് ലീഗ് നേതാക്കളായ എംകെ മുനീറും പിവി അബ്ദുള്‍ വഹാബും മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തിയത്. പിണറായി തനിക്ക് ഗുരുതുല്യനാണെന്നാണ് എം.കെ. മുനീര്‍ എം.എല്‍.എ ആശംസാപ്രസംഗത്തില്‍ പറഞ്ഞു . പിണറായി വിജയന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ നിലപാട് പ്രശംസനീയമാണ്. രാഷ്ട്രീയമായി വിരുദ്ധ ചേരിയിലാണെങ്കിലും അദ്ദേഹവുമായി തനിക്കുള്ള ബന്ധം വലുതാണെന്നും മുനീര്‍ പറഞ്ഞു. കോഴിക്കോടിന്റെ വികസന പദ്ധതികള്‍ കൂടി മുന്നോട്ടുവെച്ചാണ് മുനീര്‍ പ്രസംഗം അവസാനിപ്പിച്ചത്. വളരെ നേരത്തേ മുഖ്യമന്ത്രിയാവേണ്ട വ്യക്തിയാണ് പിണറായി വിജയനെന്ന് ലീഗ് സംസ്ഥാന സെക്രട്ടറിയും എം.പിയുമായ പി.വി. അബ്ദുല്‍ വഹാബ് അഭിപ്രായപ്പെട്ടു. ഇന്ത്യാവിഷനുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ നിലനില്‍്ക്കുന്നതിനാലും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതും ഉള്‍പ്പെടെ വലിയ പ്രതിസന്ധിയിലാണ് എം കെ മുനീര്‍. ഇതില്‍ നിന്ന് തടിയൂരാനുള്ള നീക്കമാണ് പുതിയ പിണറായി പ്രേമമെന്ന് ലീഗിലെ എതിര്‍വിഭാഗം ആരോപിക്കുന്നു. അതേസമയം അബ്ദുല്‍ വഹാബിന് പിണറായി വിജയനുമായി മുമ്പേ ബന്ധമുണ്ടെന്നതാണ് വാസ്തവം.

© 2023 Live Kerala News. All Rights Reserved.