മിസ്റ്റര്‍ അനൂപ് മേനോന്‍, സംവിധായകന്‍ വിനയനെ താങ്കള്‍ അറിയുമോ? നന്ദിക്കേടിന്റെ മറ്റൊരു സിനിമാ പതിപ്പുകൂടി ഇവിടെ തുറക്കുന്നു

കൊച്ചി: സീരിയല്‍ നടനായിരുന്നു അനൂപ് മേനോന്‍ 2002ല്‍ വിനയന്‍ സംവിധാനം ചെയ്ത കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാലിപ്പോള്‍ ഈ സിനിമയെക്കുറിച്ചോ സംവിധായകനെക്കുറിച്ചോ അനൂപ് പരാമര്‍ശിക്കാറേ്‌യില്ല. താന്‍ ചെയ്ത പ്രൊജക്ടറുകളെക്കുറിച്ചും സംവിധായകരെക്കുറിച്ചുമൊക്കെ വാചാലാരാകാറുള്ള അനൂപിന്റെ നന്ദിയില്ലായ്മയെ വിനയന്‍ തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ തുറന്നുകാട്ടുകയാണിവിടെ.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രതീക്ഷയോടെ നമ്മള്‍ കാണുന്ന ചിലര്‍ നമ്മളെ ഇകഴ്ത്താന്‍ കൂട്ടു നില്‍ക്കുമ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ചിലര്‍ നമ്മളെ പറ്റി നല്ലവാക്കുകള്‍ പറയുന്നു. ഒരിക്കലും ഒന്നും തിരിച്ചു പ്രതീക്ഷിച്ചിട്ടല്ല സിനിമയില്‍ പലരേയും സഹായിച്ചിട്ടുള്ളത്. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് ഏറ്റവും നല്ല .വാല്യു ഉള്ള സമയത്തെ പുതുമുഖങ്ങളേ നന്നായി ഇന്‍ട്രോഡ്യൂസ് ചെയ്യാന്‍ കഴിയൂ. അങ്ങനെ വാല്യു ഉള്ളപ്പോള്‍ ഏതു സൂപ്പര്‍ താരവും നമ്മളേ തേടിയെത്തുന്ന സമയവുമായിരിക്കും. അതുകൊണ്ടു തന്നെ വെറുതേ റിസ്‌ക് എടുക്കാന്‍ തയ്യാറാകില്ല. പക്ഷെ എന്റെ ഏറ്റവും നല്ല ടൈമില്‍ തന്നെയായിരുന്നു ജയസൂര്യയെയും, ഇന്ദ്രജിത്തിനേയും, അനൂപ് മേനോനെയുമൊക്കെ ഞാന്‍ ഇന്‍ട്രോഡ്യൂസ് ചെയ്തത്.

സത്യം പറയട്ടെ എനിക്കീ അനൂപിനോടൊ മറ്റാരെങ്കിലുമോടൊ ഒരു പിണക്കവുമില്ല. എന്തെങ്കിലും മനസ്സില്‍ തോന്നിയാല്‍ അപ്പോള്‍ തന്നെ തുറന്നു പറയും, അതവിടം കൊണ്ടു തീരും അത്രമാത്രം. കാട്ടുചെമ്പകത്തിന്റെ സമയത്ത് ആദ്യമായി എന്നെ കാണാനെത്തിയ അനൂപ് യാത്രപറഞ്ഞിറങ്ങുമ്പോള്‍ ഹസ്തദാനം ചെയ്തുകൊണ്ട് ഞാന്‍ പറഞ്ഞ വാക്കുകള്‍. ‘ഓള്‍ ദി ബെസ്റ്റ്’ ആ വാക്കുകള്‍ അന്നത്തെ അതേ മനസ്സോടുകൂടി തന്നെ ഇന്നും അനൂപ് മേനോനോട് പറയുന്നു. ഓള്‍ ദി ബെസ്റ്റ് അനൂപ്. മറ്റാരെങ്കിലുമാണ് തന്നെ സിനിമയില്‍ ഇന്‍ട്രോഡ്യൂസ് ചെയ്തതെന്ന് പറഞ്ഞാല്‍ പോലും കുഴപ്പമില്ല, അതിലൊന്നും കാര്യമില്ല താന്‍ രക്ഷപെട്ടാല്‍ മതി.

ഈ കുറിപ്പ് അനൂപ് മേനോന്‍ വായിക്കണം. തിരക്കഥ എന്ന സിനിമയ്ക്കു ശേഷം ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ താങ്കള്‍ പറഞ്ഞിരുന്നു, ‘ഈ ചിത്രത്തിലെ നായകന്‍ ഞാനാണെന്ന്’. എന്തുകൊണ്ട് താങ്കള്‍ അങ്ങനെ പറഞ്ഞതെന്നും പിന്നീട് രഞ്ജിത്ത് എന്താണു താങ്കളോടു പറഞ്ഞതെന്നും അറിയാന്‍ കഴിഞ്ഞൊരാളാണ് അംബുജാക്ഷന്‍. അന്നേ താങ്കളുടെ കഴിവുകളുടെ കൂട്ടത്തില്‍ ഞാന്‍ എന്ന ഭാവം ക്ലാവുപിടിച്ചു കിടക്കുന്നത് കണ്ടതുമാണ്. പക്ഷേ എല്ലാവരും ഒരുപോലെയല്ല അനൂപ്. എത്രയൊക്കെ തള്ളിപ്പറഞ്ഞാലും താങ്കളുടെ നന്മയ്ക്കായി ഓള്‍ ദി ബെസ്റ്റ് പറയാന്‍ മടിയില്ലാത്ത വിനയനെ പോലുള്ളവരും ഇവിടെയുണ്ട്. വിനയന്റെ വാക്കുകള്‍ കടമെടുത്ത് അംബുജാക്ഷനും പറയുന്നു; ഓള്‍ ദി ബെസ്റ്റ് അനൂപ് മേനോന്‍…

© 2022 Live Kerala News. All Rights Reserved.