ഫെയസ്ബുക്കിന് ഓര്‍ക്കുട്ടിന്റെ അവസ്ഥ വരുമോ? വാട്‌സാപ്പും ടെലഗ്രാമുമാണ് പുതിയ തലമുറയുടെ ഹരം; എഫ്ബി ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു

ലണ്ടന്‍: ഒരുകാലത്ത് പ്രൗഡിയോടെ തലയുയര്‍ത്തി നിന്ന സാമൂഹ്യമാധ്യമമായിരുന്നു ഓര്‍ക്കുട്ട്. ഫെയ്‌സ്ബുക്കിന്റെ തള്ളിക്കയറ്റത്തിലാണ് ഓര്‍ക്കുട്ട് കളംവിട്ടത്. എന്നാല്‍ അതേ അവസ്ഥയിലേക്കാണിപ്പോള്‍ ഫെയ്‌സ്ബുക്ക് പോകുന്നത്. 2004ല്‍ തുടങ്ങിയ ഫെയ്‌സ്ബുക്ക് ഇപ്പോഴും ഏറ്റവും ജനപ്രിയ സാമൂഹിക മാധ്യമമാണ്. പുതിയ കണക്കുകള്‍ പ്രകാരം വാട്‌സാപ്പ് ഉപോയക്താക്കള്‍ കൂടിയെന്നും ഫെയ്‌സ്ബുക്ക് ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ഇന്ത്യയില്‍ തന്നെ 1.5 കോടി വാട്‌സാപ്പ് ഉപയോക്താക്കളുണ്ട്. വാട്‌സാപ്പ്, ടെലഗ്രാം പോലുള്ള പ്രൈവറ്റ് ആപ്ലിക്കേഷനുകളിലേക്ക് പലരും സജീവമാകുകയാണ്. ഇതാണ് സ്ന്റാന്റ് എലോണ്‍ ആപ്പിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പ്രേരിപ്പിക്കുന്നതത്രെ. ഇന്‍സ്റ്റഗ്രാമിന് പ്രതിവര്‍ഷം നഷ്ടപ്പെടുന്നത് 23.7 ശതമാനം പേരാണ്. സ്‌നാപ്ചാറ്റ് 15.7 ശതമാനം, ഫെയ്‌സ്ബുക്ക് 8 ശതമാനം എന്നിങ്ങനെ ഉപഭോക്താക്കള്‍ ഈ സമൂഹമാധ്യമങ്ങളെ ഉപേക്ഷിക്കുന്നുണ്ടത്രെ. ജനുവരി മുതല്‍ മാര്‍ച്ച് 2016 വരെയുള്ള സാമൂഹ്യമാധ്യമങ്ങളിലെ മാറ്റങ്ങള്‍ പഠിച്ച് ഈ പഠനം പുറത്തുവിട്ടത് സിമിലര്‍ വെബ് എന്ന വെബ് അനലറ്റിക്‌സ് കമ്പനിയാണ്. വിവിധ സര്‍വകലാശാലകള്‍ നടത്തിയ പഠനത്തിലും യുവതലമുറ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ഇടങ്ങളോട് വിമുഖത കാണിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. പുതിയ മാറ്റങ്ങളിലൂടെയേ ഈ പ്രതിസന്ധി മറികടക്കാന്‍ എഫ്ബിക്ക് ആവുകയുള്ളു

© 2024 Live Kerala News. All Rights Reserved.