ജോര്‍ജ്ജിന്റെ ധാഷ്ട്യം ശ്രീലക്ഷിയോട് വേണ്ട….

തന്റെ മകളാണ് ശ്രീലക്ഷ്മിയെന്ന് അപകടത്തിന് മുന്നോടിയായി ജഗതി തുറന്നുപറഞ്ഞിരുന്നു. അതിനാല്‍ തന്നെ അച്ഛന്റെ സ്വത്തില്‍ മകള്‍ക്കും പങ്കുണ്ടെന്ന സാമാന്യന്യായത്തെ മറച്ചുവെക്കുന്നതില്‍ ജോര്‍ജ്ജ്‌ന്റെ പങ്ക് സംശയിക്കേണ്ടിയിരിക്കുന്നു. മുമ്പും ശ്രീലക്ഷ്മിയെ അച്ഛനില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ജോര്‍ജ്ജ് ശ്രമിച്ചതിന് തെളിവുകളുണ്ട്. പിന്നീടിത് കോടതി വിധിയിലൂടെയാണ് മറികടക്കാന്‍ ശ്രീലക്ഷ്മിക്കും കുടുംബത്തിനുമായത്.

പ്രജീഷ് കുട്ടിയാനം എഴുതുന്നു..
ഏതുഭാര്യയില്‍ ഉണ്ടായതായാലും സ്‌നേഹിക്കുന്ന മക്കള്‍ക്ക് അച്ഛന്‍ വലിയൊരു സത്യം തന്നെയാണ്. ആ അച്ഛനെ ഒന്നു കാണാന്‍ പാത്തും പതുങ്ങിയും പോകേണ്ട ഗതികേടുണ്ടാക്കുന്നത് നല്ലതല്ല. മൂന്നു വര്‍ഷമായി തനിക്ക് ഒന്നു മനം നിറയെ അച്ഛനെക്കാണാനുള്ള അവകാശം നിഷേധിക്കപ്പെട്ടിട്ടും. അച്ഛനെ കാണാന്‍, അച്ഛനെ ഒന്നു കെട്ടിപ്പുണര്‍ന്നു തനിക്കു വിലക്കപ്പെട്ട സ്‌നേഹം നിമിഷങ്ങളെങ്കിലും വീണ്ടെടുക്കാന്‍ ഓടിയെത്തിയ മകളെ തടയാന്‍ ജോര്‍ജ്ജിനും ശിങ്കിടികള്‍ക്കും എന്തവകാശം.

download

പപ്പാ എന്നു വിളിച്ച് വേദിയില്‍ ഓടിക്കയറിയ ശ്രീലക്ഷ്മിയെ മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പും എംഎല്‍എയുമായ പിസി ജോര്‍ജ് തടഞ്ഞതാണ് ഇപ്പോള്‍ വിവാദം മുറുകുന്നത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായി പടപൊരുതുന്ന ഒരു ജന പ്രതിനിധി തന്നെ പൊതു വേദിയില്‍ ഒരു പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. സ്വന്തം അച്ഛനെ ഒരു തരത്തിലും കാണാന്‍ അനുവദിക്കാതിരുന്ന ജഗതിയുടെ ബന്ധുക്കളെ കബളിപ്പിച്ചാണ് ആ മകള്‍ അച്ഛനെ കാണാന്‍ പൊതു ജനങ്ങളുടെ മുമ്പില്‍ എത്തിയത്. അപ്രതീക്ഷിതമായി ശ്രീലക്ഷ്മി വേദിയില്‍ വന്നതോടെ വേദിയിലുണ്ടായിരുന്ന പിസി ജോര്‍ജ് അവരെ ബലമായി പിടിച്ച് മാറ്റാന്‍ ശ്രമിച്ചു. ശ്രീലക്ഷ്മിയുടെ കൈ ബലമായി പിടിച്ച് ഇറങ്ങി പോകാന്‍ ആക്രോശിച്ചു. ദയനീയമായി, അച്ഛനെ കണ്ടിട്ട് പൊയ്‌ക്കോളാം എന്ന് ശ്രീ ലക്ഷ്മി പറഞ്ഞെങ്കിലും കേട്ടില്ല. കൂടുതല്‍ ബലം പ്രയോഗിക്കുകയാണ് പിസി ജോര്‍ജ് ചെയ്തത്. ഇതിനെല്ലാം പൊതുജനവും പത്രക്കാരുമെല്ലാം സാക്ഷിയാണ്. ഇതിന് തെളിവായി ഇപ്പോള്‍ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

10233-104547-Sreelakshmi-Sreekumarബാര്‍കോഴ വിഷയത്തില്‍ കെ.എം മാണിയേയും അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനേയും തള്ളി പൊതു ജനസമ്മതനെന്ന സ്വയം തോന്നല്‍ ഇല്ലാതായതോടെ പുതിയ തന്ത്രങ്ങളുമായി പിസി ജോര്‍ജ് രംഗത്ത്. ഇതിന്റെ ആദ്യ നടപടികളെന്നോണമാണ് കഴിഞ്ഞദിവസം പൂഞ്ഞാറ്റിലെ പൊതുപരിപാടിയിലേക്ക് മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതിശ്രീകുമാറിനെ എത്തിച്ചതിലൂടെ ജോര്‍ജ്ജിന്റെ (ദുരു)ഉദ്ദേശമെന്നുവേണം മാനിക്കാന്‍. എന്നാല്‍ ജനമധ്യത്തില്‍ സമ്മതനെന്ന് തോന്നിക്കുവാന്‍ നടത്തിയ ചടങ്ങ് കുടുംബപ്രശ്‌നങ്ങള്‍ക്ക് വേദിയായതിലൂടെ ജോര്‍ജ്ജിന് കിട്ടിയത് മുട്ടന്‍പണി. പുളിക്കന്‍സാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പ്രസ്‌കോണ്‍ഫറന്‍സ് വീട്ടില്‍ ജോര്‍ജ്ജിനും മകനും മാനം പോയെന്നു സാരം.ഷോണ്‍ജോര്‍ജ്ജിന്റെ ഭാര്യയായ പാര്‍വ്വതി ഷോണിന്റെ തന്ത്രങ്ങളായിരുന്നോ ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുടുംബസ്വത്തില്‍ അവകാശവാദം ഉന്നയിക്കപ്പെടുമെന്ന തോന്നലുകളാവാം ഇവരെ ഇതിന് പ്രേരിപ്പിക്കുന്നതിനും കാരണം. തന്റെ മകളാണ് ശ്രീലക്ഷ്മിയെന്ന് അപകടത്തിന് മുന്നോടിയായി ജഗതി തുറന്നുപറഞ്ഞിരുന്നു. അതിനാല്‍ തന്നെ അച്ഛന്റെ സ്വത്തില്‍ മകള്‍ക്കും പങ്കുണ്ടെന്ന സാമാന്യന്യായത്തെ മറച്ചുവെക്കുന്നതില്‍ ജോര്‍ജ്ജ്‌ന്റെ പങ്ക് സംശയിക്കേണ്ടിയിരിക്കുന്നു. മുമ്പും ശ്രീലക്ഷ്മിയെ അച്ഛനില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ജോര്‍ജ്ജ് ശ്രമിച്ചതിന് തെളിവുകളുണ്ട്. പിന്നീടിത് കോടതി വിധിയിലൂടെയാണ് മറികടക്കാന്‍ ശ്രീലക്ഷ്മിക്കും കുടുംബത്തിനുമായത്.

”മൂന്നു വര്‍ഷമായി പപ്പയെ കണ്ടിട്ട്. അതുകൊണ്ട് ഇത്തവണ കാണണമെന്നുതന്നെ തീരുമാനിച്ചു. ദൂരെ നിന്നു കണ്ടിട്ടു കാര്യമില്ലാത്തതിനാലാണു വേദിയിലേക്ക് ഓടിക്കയറാന്‍ തീരുമാനിച്ചത്. കാണാന്‍ പറ്റുമെന്നു കരുതിയതല്ല. അദ്ദേഹം വളരെ സന്തോഷത്തിലാണ്. ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട്. സംസാരവും ചലനവും മാത്രം ശരിയായാല്‍ മതി. എന്നെ മനസ്സിലായെന്നു തലയാട്ടിക്കാണിച്ചു, ചുംബിച്ചു. വിശേഷങ്ങള്‍ പറഞ്ഞപ്പോള്‍ അതെല്ലാം ശ്രദ്ധയോടെ കേട്ടു. മുന്‍പ് കാണാനും സംസാരിക്കാനും ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ വിസമ്മതിച്ചതിനാലാണ് ഈ അവസരം ഞാന്‍ സ്വീകരിച്ചത്. ഇതിന്റെ കാരണം എന്താണെന്ന് പറയാന്‍ എനിക്ക് ഭയമാണ്. എന്നെ കൊല്ലുമെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.”എന്നും ശ്രീലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.

Jagathy-Sreekumar-Meets-his-Daughter-Sreelakshmi-Sreekumar-2ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള തരംതാണ നാടകമാണ് ശ്രീലക്ഷ്മിയുടെ നേതൃത്വത്തില്‍ അരുവിത്തുറയില്‍ നടന്നതെന്നു ജഗതി ശ്രീകുമാറിന്റെ ആദ്യമകളും പി.സി ജോര്‍ജ്ജിന്റെ പുത്രന്‍ ഷോണ്‍ ജോര്‍ജ്ജിന്റെ ഭാര്യയുമായ പാര്‍വതി ഷോണ്‍ പ്രതികരിച്ചു. പപ്പയോട് ശത്രുതയുള്ളവര്‍ മനഃപൂര്‍വം പരിപാടി മുടക്കാനും പൊതുജനമധ്യത്തില്‍ അപമാനിക്കാനും നടത്തിയ നാടകമാണിത്. ശ്രീലക്ഷ്മിക്കു പുറത്തു നിന്നുള്ളവരുടെ സഹായം കിട്ടിയിട്ടുണ്ട്. രാഷ്ട്രീയ കാരണങ്ങള്‍ വരെ ഇന്നലെ നടന്ന സംഭവത്തിനു പിന്നിലുണ്ട്. കൃത്യമായ തിരക്കഥ അനുസരിച്ചാണു കാര്യങ്ങള്‍ നടന്നത്. ശ്രീലക്ഷ്മിക്കൊപ്പം രണ്ടു കാറുകള്‍ നിറയെ ഗുണ്ടകളുണ്ടായിരുന്നു. ആയുധങ്ങളുമായാണ് ഇവര്‍ വേദിക്കു പുറത്തെത്തിയത്. സാമ്പത്തികനേട്ടം ലക്ഷ്യം വച്ചാണു ശ്രീലക്ഷ്മിയുടെ നീക്കംമെന്നും പാര്‍വ്വതി പറഞ്ഞു. കോടതി ഉത്തരവില്ലാത്തതിനാലാണു പപ്പയെ കാണാന്‍ അവരെ അനുവദിക്കാത്തത്. എന്നിട്ടുകൂടി മാനുഷിക പരിഗണനയുടെ പേരില്‍ വെല്ലൂര്‍ ആശുപത്രിയില്‍ വന്ന് അദ്ദേഹത്തെ കാണാന്‍ അനുവദിച്ചിരുന്നു. ഇന്നലെയും പ്രശ്‌നങ്ങള്‍ക്കൊന്നും പോകാതെ ആത്മസംയമനം പാലിച്ചെന്നും പാര്‍വതി പറഞ്ഞു. പപ്പയെ കാണാന്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ സമ്മതിക്കാത്തതുകൊണ്ടാണ് ഇത്തരത്തിലൊരു മാര്‍ഗം തിരഞ്ഞെടുക്കേണ്ടിവന്നതെന്നും മനഃപൂര്‍വം ഒരു പ്രശ്‌നം ഉണ്ടാക്കാനല്ല അവിടെയെത്തിയത്. ഭരണങ്ങാനത്തെ പള്ളിയിലേക്കു പോകുംവഴി റോഡരികിലെ ബോര്‍ഡ് കണ്ടിട്ടാണു പരിപാടിയെക്കുറിച്ച് അറിയുന്നതും അതില്‍ തന്റെ പപ്പയാണു മുഖ്യാതിഥിയെന്നു മനസ്സിലാക്കിയതും. പിന്നെ ഞാന്‍ ഗുണ്ടകളുമായി എത്തിയെന്നത് തികച്ചും തെറ്റാണ് എന്നോടോപ്പം വണ്ടിയിലുണ്ടായത് എന്റെ കസിന്‍സും ഫ്രണ്ട്‌സുമാണെന്നും ശ്രീലക്ഷ്മി പറഞ്ഞു തിരുവനന്തപുരം സ്വദേശിനിയായ ശ്രീലക്ഷ്മി അവിടെ സ്വന്തം വീടുണ്ടെങ്കിലും അമ്മ ശശികലയോടൊപ്പം കൊച്ചിയില്‍ ഫ്‌ളാറ്റിലാണ് താമസം. തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. ക്രാന്തിയാണ് ശ്രീലക്ഷ്മിയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമ. മക്കളെ മാതാപിതാക്കളിലേക്ക് അടുപ്പിക്കലല്ലേ സത്കര്‍മ്മം. അകറ്റി നിര്‍ത്തല്‍ അല്ലല്ലോ. അല്‍പം സ്‌നേഹം പോലും നല്‍കാതെ മാതാപിതാക്കളെ വഴിയില്‍ ഉപേക്ഷിക്കുന്ന മക്കളില്‍ നിന്നും വിഭിന്നമായി സ്വന്തം അച്ഛനെ ഹൃദയത്തോട് ചേര്‍ത്തു വെക്കാന്‍ അവസരം കാത്തു കഴിയുന്ന ഈ മകളുടെ കൂടെയാണ് യഥാര്‍ത്ഥ മനുഷ്യഹൃദയവും.

നാട്ടിലെ മാന്യനെന്ന വിഷഏഷണമുള്ള അരുവിക്കരയിലെ അഴിമതിവിരുദ്ധ മഹാത്മാജോര്‍ജ്ജ് പൊതുവേദിയില്‍ വച്ച് ദുര്‍ബലയായ ഒരു പെണ്‍കുട്ടിയോട് കാണിച്ചത് തികച്ചും അനീതിയാണെന്നാണ് പൊതുസമൂഹത്തിന്റെ വിലയിരുത്തല്‍. ഈ പെണ്‍കുട്ടി പരാതി നല്‍കിയാല്‍ പിസി ജോര്‍ജ് കുഴപ്പത്തിലേക്ക് ചാടുമെന്നതില്‍ തര്‍ക്കമില്ല. എന്തായാലും ശ്രീലക്ഷ്മി ചെയ്തത് എല്ലാ പെണ്‍കുട്ടികള്‍ക്കും ധൈര്യംപകരുമെന്നതില്‍ സംശയമില്ല.

 

 

© 2024 Live Kerala News. All Rights Reserved.