സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അഴിമതിക്കാരും പാര്‍ട്ടിവിരുദ്ധരുമാണ്, എല്ലാവരും കാത്തിരുന്നു കണ്ടോ; മന്ത്രി ജയരാജന്‍ ഭീഷണിപ്പെടുത്തിയത് കായികതാരം അഞ്ജു ബോബി ജോര്‍ജ്ജിനെ; മുഖ്യമന്ത്രി താരത്തെ ആശ്വസിപ്പിച്ചു

തിരുവനന്തപുരം: അഞ്ജു അടക്കം സ്‌പോര്‍ട്്‌സ് കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരും പാര്‍ട്ടി വിരുദ്ധരുമാണെന്ന് ആരോപിച്ചു മോശവമായി പരുമാറിയ സംഭവത്തില്‍ അഞ്ജു ബോബിജോര്‍ജ്ജ് മുഖ്യമന്ത്രിയെ കണ്ട് അതൃപ്തി അറിയിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും ലോക അത്ലറ്റിക്‌സ് മെഡല്‍ വിജയിയുമായ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിനോടാണ് കായിക മന്ത്രി ഇ.പി.ജയരാജന്‍ മോശമായി സംസാരിച്ചത്. അഞ്ജുവിനെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചാണു യാത്രയാക്കിയത്. പുതിയ കായിക മന്ത്രി ചുമതലയേറ്റ ശേഷം അദ്ദേഹത്തെ ആദ്യമായി കാണാന്‍ എത്തിയതായിരുന്നു ബാംഗ്ലൂരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥയായ അഞ്ജു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി.കെ.ഇബ്രാഹിംകുട്ടിയും ഒപ്പമുണ്ടായിരുന്നു. അടുത്തിടെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മാന്വല്‍ പ്രകാരം പത്തനംതിട്ടയിലേക്കു സ്ഥലം മാറ്റിയ ഹാന്‍ഡ്‌ബോള്‍ പരിശീലകനെ തിരികെ തിരുവനന്തപുരത്തേക്ക് നിയമിക്കണം എന്ന ഫയല്‍ മന്ത്രിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നു. ശാരീരികപ്രയാസങ്ങളുള്ള പരിശീലകന്റെതു മാത്രം പ്രത്യേക കേസായി പരിഗണിക്കാം എന്ന് അഞ്ജു പറഞ്ഞെങ്കിലും കൗണ്‍സിലിലെ സ്ഥലം മാറ്റങ്ങള്‍ മുഴുവന്‍ റദ്ദാക്കണമെന്ന് മന്ത്രി ഫയലില്‍ എഴുതി. ഇത് കുട്ടികള്‍ക്കു പ്രയാസമുണ്ടാക്കും എന്ന് അഞ്ജു പറഞ്ഞപ്പോഴായിരുന്നു മന്ത്രിയുടെ ശകാരം. കൗണ്‍സിലില്‍ അടിമുടി അഴിമതിക്കാരാണെന്ന് ആരോപിച്ച മന്ത്രി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ബാംഗ്ലൂരില്‍നിന്നു വരാന്‍ വിമാന ടിക്കറ്റ് എഴുതിയെടുക്കുന്നത് ആരോടു ചോദിച്ചിട്ടാണെന്നു ചോദിച്ചു. കൂടെയുള്ളവര്‍ അഞ്ജുവിന്റെ പേരു ചീത്തയാക്കുകയാണെന്നു പറഞ്ഞ മന്ത്രി, തങ്ങള്‍ അധികാരത്തില്‍ വരില്ലെന്നു കരുതിയോ… കാത്തിരുന്നു കണ്ടോ.. എന്ന ഭീഷണിയും മുഴക്കി. തുടര്‍ന്നാണ് അഞ്ജു മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചത്.

© 2024 Live Kerala News. All Rights Reserved.